Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡിൻെറ 243...

ന്യൂസിലൻഡിൻെറ 243 റൺസ്​ മറികടന്നു; ഒാസീസിന്​ റെക്കോഡ്​ വിജയം

text_fields
bookmark_border
ന്യൂസിലൻഡിൻെറ 243 റൺസ്​ മറികടന്നു; ഒാസീസിന്​ റെക്കോഡ്​ വിജയം
cancel

ഒക്​ലൻഡ്​: 49 പന്തിൽ സെഞ്ച്വറി തീർത്ത മാർട്ടിൻ ഗുപ്​റ്റിലി​​െൻറ വെടി​െക്കട്ടിന്​ വാർണറും ഷോർട്ടും ഫിഞ്ചും ​​േചർന്ന്​ മറുപടി നൽകിയപ്പോൾ ഒക്​ലൻഡിലെ ഇൗഡൻ പാർക്കിൽ പിറന്നത്​ ട്വൻറി20യിലെ ഒരുപിടി റെക്കോഡുകൾ.

ആവേശകരമായ മത്സരത്തിൽ ന്യൂസിലൻഡിനെ ആസ്​ട്രേലിയ​ അഞ്ചു വിക്കറ്റിന്​ തോൽപിച്ചു​. ത്രിരാഷ്​ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്​ത ന്യൂസിലൻഡ്​ ആറുവിക്കറ്റ്​ നഷ്​ടത്തിൽ 243 റൺസെടുത്തപ്പോൾ ആസ്​ട്രേലിയ ഏഴു പന്ത്​ ബാക്കിനിൽക്കെ വിജയംവരിച്ചു. പിന്തുർന്ന്​ ജയിക്കുന്ന ഏറ്റവും മികച്ച മാർജിനായി ഇത്​ മാറി. 2015ൽ വിൻഡീസ്​ ദക്ഷിണാഫ്രിക്കയെ മറികടന്നതായിരുന്നു(236/6) ഇതുവരെയുണ്ടായിരുന്ന റെക്കോഡ്​.


ആദ്യ ബാറ്റുചെയ്​ത ന്യൂസിലൻഡ്​ മാർട്ടിൻ ഗുപ്​റ്റിലി​​െൻറ (54 പന്തിൽ 105) സെഞ്ച്വറി കരുത്തിലാണ്​ 243​ റൺസി​െൻറ കൂറ്റൻ സ്​കോറിലേക്ക്​ കുതിച്ചത്​. ഒമ്പത്​ സിക്​സും ആറ്​ ഫോറും അതിർത്തികടത്തി കരിയറിലെ രണ്ടാം ട്വൻറി20 സെഞ്ച്വറി​ നേടിയ ഗുപ്​റ്റിൽ, കുട്ടിക്രിക്കറ്റിൽ ​ഏറ്റവും കൂടുതൽ റൺസ്​ നേടുന്ന (2188) താരവുമായി. 33 പന്തിൽ 76 റൺസുമായി കോളിൻ മൺറോ ഗുപ്​റ്റിലിന്​ പിന്തുണ നൽകി.

എന്നാൽ, കിവികൾക്ക്​ അതേ നാണയത്തിൽ തിരിച്ചടി നൽകിയ ഒാസീസ്​ 18.5 ഒാവറിൽ വിജയലക്ഷ്യം അനായാസം മറികടന്നു. ഡേവിഡ്​ വാർണർ (24 പന്തിൽ 59), ആർസി ഷോർട്ട് ​(44 പന്തിൽ 76), ആരോൺ ഫിഞ്ച്​(14 പന്തിൽ 36), മാക്​സ്​വെൽ (14 പന്തിൽ 31) എന്നിവരാണ്​ ഒാസീസിനായി തിളങ്ങിയത്​. പരമ്പരയിൽ നേരത്തെ തന്നെ ഫൈനലിലെത്തിയിരുന്ന ആസ്​ട്രേലിയക്ക്​ ഞായറാഴ്​ച നടക്കുന്ന ഇംഗ്ലണ്ട്​-ന്യൂസിലൻഡ്​ മത്സരവിജയികളാണ്​ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsNew Zealand v AustraliaTrans-Tasman T20 tri-series
News Summary - New Zealand v Australia, Trans-Tasman T20 tri-series- Sports news
Next Story