Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2016 12:50 AM IST Updated On
date_range 10 Dec 2016 12:50 AM ISTവാർണർ 156; ഏകദിന പരമ്പര ആസ്ട്രേലിയ തൂത്തുവാരി (3-0)
text_fieldsbookmark_border
മെൽബൺ: കിവീസിനെ 117 റൺസിന് തോൽപിച്ച് ആസ്ട്രേലിയ ചാപ്പൽ-ഹാഡ്ലി ട്രോഫി ഏകിദന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി (3-0). ആദ്യം ബാറ്റ് ചെയ്ത ഒാസീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. 128 പന്തിൽ നിന്നും 13 ഫോറും നാല് സിക്സും അടക്കം 156 റൺസെടുത്ത ഡേവിഡ് വാർണറാണ് ആസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ട്രെൻറ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിനിറങ്ങിയ കിവീസ് 36.1 ഒാവറിൽ 147 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 28 റൺസെടുത്ത ടോം ലതാമാണ് ടീമിൻെറ ടോപ് സ്കോററായത്. മൂന്ന് വിക്കറ്റ് വീഴ്ത്തി ഒാസീസ് ബൗളർ മിച്ചൽ സ്റ്റാർക്ക് കിവീസ് ബാറ്റിങ് നിരയെ തകർക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
