Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​റി​ൽ ആ​റും...

ആ​റി​ൽ ആ​റും സി​ക്​​സ്​; ലി​യോ കാ​ർ​ട്ട​റി​െൻറ ‘സൂ​പ്പ​ർ സ്​​മാ​ഷ്’​

text_fields
bookmark_border
ആ​റി​ൽ ആ​റും സി​ക്​​സ്​; ലി​യോ കാ​ർ​ട്ട​റി​െൻറ ‘സൂ​പ്പ​ർ സ്​​മാ​ഷ്’​
cancel

ഹേ​ഗ്​​ലി ഓ​വ​ൽ: ക്രി​ക്ക​റ്റി​ൽ വ​ല്ല​പ്പോ​ഴും മാ​ത്രം വി​രു​ന്നെ​ത്തു​ന്ന കാ​ഴ്​​ച​ക്ക്​ ന്യൂ​സി​ല​ൻ​ ഡി​ലെ ആ​ഭ്യ​ന്ത​ര ട്വ​ൻ​റി20 ലീ​ഗാ​യ സൂ​പ്പ​ർ സ്​​മാ​ഷ്​ വേ​ദി​യാ​യി. നോ​ർ​തേ​ൺ നൈ​റ്റ്​​സ്​ താ​രം ആ​ൻ​റ​ൺ ഡ െ​വി​ച്ചി​​െൻറ ഓ​വ​റി​ലെ ആ​റ്​ പ​ന്തു​ക​ളും വേ​ലി​ക്ക്​ മു​ക​ളി​ലൂ​ടെ പ​റ​ത്തി ​കാ​ൻ​റ​ർ​ബ​റി കി​ങ്​​സി​​െൻറ ലി​യോ കാ​ർ​ട്ട​ർ ട്വ​ൻ​റി20​യി​ൽ ഒ​രോ​വ​റി​ലെ ആ​റു പ​ന്തു​ക​ളും സി​ക്​​സ​റ​ടി​ക്കു​ന്ന നാ​ലാ​മ​ത്തെ ബാ​റ്റ്​​സ്​​മാ​നാ​യി. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ന്യൂ​സി​ലാ​ൻ​ഡു​കാ​ര​നും​ എ​ല്ലാ ഫോ​ർ​മാ​റ്റി​ലു​മാ​യി നേ​ട്ട​ത്തി​ലെ​ത്തു​ന്ന ഏ​ഴാം ബാ​റ്റ്​​സ്​​മാ​നു​മാ​ണ്​ 25കാ​ര​നാ​യ കാ​ർ​ട്ട​ർ.

29 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 70 റ​ൺ​സെ​ടു​ത്ത ഇ​ട​ൈ​ങ്ക​യ​ൻ ബാ​റ്റ്​​സ്​​മാ​​െൻറ മി​ക​വി​ൽ നൈ​റ്റ്​​സ്​​ കു​റി​ച്ച 220 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം കി​ങ്​​സ്​ അ​നാ​യാ​സം കീ​ഴ​ട​ക്കി. യു​വ​രാ​ജ്​ സി​ങ്​ (2007), റോ​സ്​ വി​റ്റ്​​ലി (2017), ഹ​സ്​​റ​ത്തു​ല്ല സ​സാ​യ്​ (2018) എ​ന്നി​വ​രാ​ണ്​ മു​മ്പ്​ ട്വ​ൻ​റി20​യി​ൽ നേ​ട്ടം കൈ​വ​രി​ച്ച​ത്. ഗാ​രി സോ​ബേ​ഴ്​​സും ഇ​ന്ത്യ​ൻ കോ​ച്ച്​ ര​വി ശാ​സ്​​ത്രി​യും ഫ​സ്​​റ്റ്​ ക്ലാ​സ്​ ക്രി​ക്ക​റ്റി​ലും ഹെ​ർ​ഷ​ൽ ഗി​ബ്​​സ്​ ഏ​ക​ദി​ന​ത്തി​ലും ആ​റ്​ സി​ക്​​സ​ർ പ​റ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsleon carter
News Summary - New Zealand batsman Leo Carter hits six sixes in an over in T20 match
Next Story