മുംബൈ: ഇന്ത്യ-വെസ്റ്റിൻഡീസ് ട്വൻറി20 പരമ്പരയുടെ മത്സരക്രമത്തിൽ മാറ്റം. ബാബരി മസ് ജിദ് തകർക്കപ്പെട്ടതിെൻറ വാർഷിക ദിനവും ബി.ആർ. അംബേദ്കറുടെ മഹാപരിനിർവാൺ ദിനവും ആയതിനാൽ നഗരത്തിൽ അതിജാഗ്രത പാലിക്കേണ്ടതിനാൽ മുംബൈ ട്വൻറി20ക്ക് മതിയായ സുരക്ഷയൊരുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുമെന്ന് പൊലീസ് അറിയിച്ചതിനെത്തുടർന്നാണ് മാറ്റം.
പുതുക്കിയ ഫിക്സ്ചർ പ്രകാരം പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ ആറിന് ഹൈദരാബാദിലും മൂന്നാമത്തെയും അവസാനത്തെയും മത്സരം 11ന് മുംബൈയിലും നടക്കും.