Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റിന്​ ഇനി...

ക്രിക്കറ്റിന്​ ഇനി ‘പുതിയ നിയമം’; വ്യാഴാഴ്​ച മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
ക്രിക്കറ്റിന്​ ഇനി ‘പുതിയ നിയമം’; വ്യാഴാഴ്​ച മുതൽ പ്രാബല്യത്തിൽ
cancel

ദുബൈ: ബാറ്റ്​സ്​മാൻമാർ ​ക്രീസിൽ തൊട്ടതിനുശേഷം കാൽ ഉയർത്തു​േമ്പാൾ വിക്കറ്റ്​കീപ്പർ ​ഞൊടിയിടയിൽ സ്​റ്റംപ്​​ചെയ്യുന്നതും സിക്​സ്​ ലൈനിനപ്പുറത്തേക്ക്​ ഉയർന്നുചാടി പന്ത്​ പിടിക്കുന്നതുമടക്കുമുള്ള ‘സാഹസികത’ക്ക്​ ​​​ക്രിക്കറ്റിൽ അവസാനമാകുന്നു. ക്രിക്കറ്റിലെ പരമ്പരാഗത നിയമങ്ങളിൽ സമൂലമാറ്റം ​െഎ.സി.സി അംഗീകരിച്ചതോടെ പുതിയ നിയമങ്ങൾ ഇനി ആരംഭിക്കാൻ പോകുന്ന എല്ലാ അന്താരാഷ്​ട്ര മത്സരങ്ങൾക്കും ബാധകമാവും. ഇന്ത്യ-ആസ്​ട്രേലിയ മത്സരങ്ങൾ ‘പഴയ നിയമത്തിൽ’ തന്നെ തുടരും. വ്യാഴാഴ്​ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്​, പാകിസ്​താൻ-ശ്രീലങ്ക മത്സരങ്ങൾ പുതിയ നിയമമനുസരിച്ചായിരിക്കും. 

സുപ്രധാന മാറ്റങ്ങൾ
•ഗ്രൗണ്ടിൽ അമ്പയറോടോ മറ്റു താരങ്ങളോടോ പ്രകോപനപരമായി പെരുമാറിയാൽ മത്സരത്തിൽനിന്നു പുറത്താക്കാനാവും.
•ബൗണ്ടറിയിൽ ക്യാച്ചുചെയ്യു​േമ്പാൾ ഫീൽഡർ ലൈനിനു അകത്തായി വേണം.
•ക്രിക്കറ്റ്​ ബാറ്റുകളിലെ എഡ്​ജുകളുടെ കനം 40ഉം ഡെപ്​ത്​ 67ഉം മില്ലിമീറ്ററായിരിക്കണം. 
• ഡി.ആർ.എസിൽ അമ്പയറുടെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ റിവ്യൂ നഷ്​ടമാവില്ല.
• ടെസ്​റ്റിൽ ഒരു ഇന്നിങ്​സിലെ 80 ഒാവറിനുശേഷം ഡി.ആർ.എസ്​ അനുവദിക്കില്ല.
•ബാറ്റ്​സ്​മാൻമാർ ക്രീസ്​ സ്​പർശിച്ച്​ പിന്നീട്​ ബാറ്റ്​ ഉയർത്തിയാലും ഒൗട്ടാവില്ല
• സ്​റ്റംപിങ്ങിൽ കാൽകുത്തിയതിനുശേഷം വായുവിൽ ഉയർന്നാലും ഒൗട്ടാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccmalayalam newssports newsCricket Newsplaying conditions
News Summary - the new ICC playing conditions -Sports news
Next Story