Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറണ്ണൊന്നും നൽകാ​െത...

റണ്ണൊന്നും നൽകാ​െത ആറ്​ വിക്കറ്റ്​; ചരിത്രമെഴുതി അഞ്​ജലി

text_fields
bookmark_border
റണ്ണൊന്നും നൽകാ​െത ആറ്​ വിക്കറ്റ്​; ചരിത്രമെഴുതി അഞ്​ജലി
cancel

പൊക്കാഹ്​റ (നേപ്പാൾ): അന്താരാഷ്​ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽതന്നെ ചരിത്രം കുറിച്ച്​ നേപ്പാൾ വനിത ക്രിക്കറ്റ്​ താരം അഞ്​ജലി ചന്ദ്​. അന്താരാഷ്​ട്ര ക്രിക്കറ്റിൽ റൺസൊന്നും നൽകാതെ ആറ്​ വിക്കറ്റ്​ വീഴ്​ത്തിയാണ്​ ക്രിക്കറ്റ്​ ചരിത്രത്തിലെ അപൂർവ റെക്കോഡിന്​ അഞ്​ജലി ഉടമയായത്​. ദക്ഷിണേഷ്യൻ ഗെയിംസിൽ മാലദ്വീപിനെതിരായ മത്സരത്തിലായിരുന്നു അപൂർവ പ്രകടനം. മാലദ്വീപി​െൻറ പ്രഥമ അന്താരാഷ്​ട്ര മത്സരവുമായിരുന്നു ഇത്​.

ട്വൻറി20 മത്സരത്തിൽ ബാറ്റിങ്ങിന്​ ഇറങ്ങിയ മാലദ്വീപ്​​ പവർപ്ലേ അവസാനിക്കു​േമ്പാൾ നാല് വിക്കറ്റിന്​ 15 റൺസെന്ന നിലയിലായിരുന്നു. ഈ സമയം പന്തെറിയാനെത്തിയ അഞ്​ജലി ഏഴാം ഓവറിൽ റണ്ണൊന്നും നൽകാതെ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി. ഇന്നിങ്​സിലെ ഒമ്പതാം ഓവറിൽ രണ്ടും 11ാം ഓവറിലെ ആദ്യ പന്തിൽ മാലദ്വീപി​​െൻറ അവസാന വിക്കറ്റും സ്വന്തമാക്കിയാണ്​ റെക്കോഡിലേക്ക്​ എത്തിയത്​. തുടർച്ചയായി വിക്കറ്റുകൾ വീഴ്​ത്തുകയായിരുന്നു. 2.1 ഓവറിലാണ്​ ആറ്​ വിക്കറ്റുകൾ നേടിയത്​. മത്സരം നേപ്പാൾ 10 വിക്കറ്റിന്​ ജയിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anjali ChandT20I Bowling Figures
News Summary - Nepal's Anjali Chand Scripts History, Claims Best T20I Bowling Figures
Next Story