ഒാക്ലൻഡ്: ലോഡ്സിലെ മൈതാനത്ത് ജിമ്മി നീഷാം സൂപ്പർ ഒാവറിൽ സ്വന്തം രാജ്യത്തെ ലോക ക ിരീടത്തിലേക്കു നയിക്കാൻ പോരാടുേമ്പാൾ ശിഷ്യൻ രാജ്യത്തിെൻറ യശസ്സുയർത്തിയ അഭിമാനത്തോടെ ബാല്യകാല പരിശീലകൻ ഡേവിഡ് ഗോർഡൺ ഇൗ ലോകത്തോട് വിടപറഞ്ഞു. നീഷാമും മാർടിൻ ഗുപ്റ്റിലും ചേർന്ന് സൂപ്പർ ഒാവറും സമനിലയാക്കിയെങ്കിലും കിരീടം ചൂടാനുള്ള ഭാഗ്യം മാത്രം കിവികൾക്കുണ്ടായില്ല. നീഷാം ജോഫ്ര ആർച്ചറെ സൂപ്പർ ഒാവറിൽ സിക്സർ പറത്തിയ ഉടൻ ഗോർഡൺ അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് മകൾ ലിയോണി പറഞ്ഞു.
ഹൈസ്കൂൾ പഠനകാലത്ത് അധ്യാപകനും കോച്ചും സുഹൃത്തുമെല്ലാമായിരുന്ന കോച്ചിെൻറ നിര്യാണത്തോടനുബന്ധിച്ച് അനുശോചനം രേഖപ്പെടുത്തുന്ന വികാരനിർഭരമായ കുറിപ്പ് നീഷാം ട്വിറ്ററിലൂടെ പങ്കുവെച്ചു. ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസെൻറയും കോച്ചായിരുന്നു ഗോർഡൺ.