Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഹ്ലി ഖേൽരത്നയും ജിൻസൺ അർജുനയും ഏറ്റുവാങ്ങി
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ സുപ്രധാന കായിക ബഹുമതികളായ രാജീവ് ഗാന്ധി ഖേൽരത്ന, അർജുന, ദ്രോണാചാര്യ അവാർഡുകൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും വെയ്റ്റ്ലിഫ്റ്റർ മീരാഭായി ചാനുവും ഏറ്റുവാങ്ങി. മലയാളി അത്ലറ്റ് ജിൻസൺ ജോൺസൺ മാതാപിതാക്കൾക്കൊപ്പമെത്തി അർജുന സ്വീകരിച്ചു. മുൻ ഹൈജംപ് താരം ബോബി അലോഷ്യസ് ധ്യാൻചന്ദ് പുരസ്കാരം ഏറ്റുവാങ്ങി. എട്ട് പരിശീലകരായിരുന്നു ഇത്തവണ ദ്രോണാചാര്യ അവാർഡിന് അർഹരായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
