വിജയവാഡ: സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വൻറി20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ച യായി രണ്ടാം ജയം. ആതിഥേയരായ ആന്ധ്രയെ ഒാൾറൗണ്ട് മികവിലൂടെ എട്ടു റൺസിനാണ് തോൽപിച് ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത കേരളം ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു.
ഒാ പണർ വിഷ്ണു വിനോദ് (70) നയിച്ച ബാറ്റിങ്ങിൽ അരുൺ കാർത്തികും (31), സചിൻ ബേബിയു(38) മാണ് തിളങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദിൻ 12റൺസുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രക്ക് തുടക്കത്തിലേ പിഴച്ചു. ഒാപണർ അയ്യപ്പ ബന്ധാരു (0) പരിക്കേറ്റ് മടങ്ങി. പിന്നാലെ ഇന്ത്യൻ താരം ഹനുമ വിഹാരി (6), ഒാപണർ ഇസ്മായിൽ (0), റിക്കി ഭുയി (3), അശ്വിൻ ഹെബാർ (18) എന്നിവർ മടങ്ങിയതോടെ കേരളം പ്രതീക്ഷയിലായി. എന്നാൽ, മധ്യനിരയിൽ പ്രശാന്ത് കുമാർ (57), ഗിരിനാഥ് റെഡ്ഡിക്കൊപ്പം (22) അടിച്ചുകളിച്ചതോെട കളികൈവിടുമെന്നായി.
അവസാന ഒാവറിൽ മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ ആന്ധ്ര ജയിക്കാൻ വേണ്ടത് 10 റൺസ്. അപ്പോഴാണ് സന്ദീപ് വാര്യർ കളി തിരിച്ചത്. ഹാട്രിക് വിക്കറ്റിൽ വാലറ്റത്തെ ചുരുട്ടികൂട്ടിയ സന്ദീപ് രണ്ടു റൺസ് മാത്രം വിട്ടുനൽകി കേരളത്തിന് എട്ടുറൺസിെൻറ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ബേസിൽ തമ്പി, എം.ഡി നിധീഷ്, മിഥുൻ എസ് എന്നിവർ രണ്ടു വിക്കറ്റ് വീതംനേടി. ഇന്ന് കേരളം ഡൽഹിയെ നേരിടും. ആദ്യ മത്സരത്തിൽ മണിപ്പുരിനെ 83 റൺസിന് തോൽപിച്ചിരുന്നു. ഗ്രൂപ് ‘എ’യിൽ രണ്ടു ജയവുമായി കേരളം രണ്ടാം സ്ഥാനത്താണിപ്പോൾ.