മുഷ്​താഖ്​ അലി ട്രോഫി: വെടിക്കെട്ട്​ സെഞ്ച്വറിയുമായി ദേവ്​ദത്ത്​

22:05 PM
11/11/2019

വിശാഖപട്ടണം: ഏകദിനമായാലും ട്വൻറി20 ആയാലും കർണാടകയുടെ മലയാളിതാരമായ ദേവ്​ദത്ത്​ പടിക്കലിന്​ പുല്ലാണ്​. നേര​േത്ത വിജയ്​ ഹസാരെ ട്രോഫിയിൽ ടോപ്​സ്​കോററായിരുന്ന എടപ്പാളുകാരൻ തിങ്കളാഴ്​ച അരങ്ങേറ്റ സീസണിൽതന്നെ സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ വെടിക്കെട്ട്​ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങി. ആന്ധ്രക്കെതിരെ 60 പന്തിൽ 122 റൺസ്​ അടിച്ചുകൂട്ടിയ ദേവ്​ദത്ത്​ കർണാടകയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഏഴ്​ സിക്​സുകൾ പറത്തിയ 19കാരൻ 13 ബൗണ്ടറികൾ പായിച്ചു. കഴിഞ്ഞ മാസം നടന്ന ദേവ്​ധർ ട്രേഫിയിൽ ഇന്ത്യ എ ടീം അംഗമായിരുന്നു.  
 

Loading...
COMMENTS