Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഷ്​താഖ്​ അലി ട്രോഫി: കേരളത്തിന്​ 10 റൺസ്​ തോൽവി

text_fields
bookmark_border
മുഷ്​താഖ്​ അലി ട്രോഫി: കേരളത്തിന്​ 10 റൺസ്​ തോൽവി
cancel

വിശാഖപട്ടണം: സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ട്വൻറി20 ക്രിക്കറ്റ്​ ദക്ഷിണ മേഖല റൗണ്ടിൽ കേരളത്തിന്​ തോൽവിയോടെ തുടക്കം. ഹൈദരാബാദിനെതിരെ 10 റൺസിനായിരുന്നു ​േതാറ്റത്​. ടോസ്​ നേടിയ കേരളം എതിരാളിയെ ബാറ്റിങ്ങിനയച്ചപ്പോൾ  അവർ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ168 റൺസെടുത്തു.

അമ്പാട്ടി രായുഡു (52), അക്ഷത് റെഡ്ഡി (34) എന്നിവരുെട ബാറ്റിങ്ങാണ് ഹൈദരാബാദിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ക്യാപ്റ്റൻ സചിൻ ബേബി വെടിക്കെട്ട് പ്രകടനം (50 പന്തിൽ 79) കാഴ്ചവെച്ചെങ്കിലും അവസാന ഒാവറിൽ കളി കൈവിട്ടു. 20ാം ഒാവറിൽ സചി​െൻറ പുറത്താവലാണ് മത്സരം നഷ്ടപ്പെടുത്തിയത്. വിഷ്ണു വിനോദ് (22), രോഹൻ പ്രേം (22) എന്നിവരാണ് മികച്ച രണ്ടാമത്തെ സ്കോറർമാർ. കേരളത്തിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ158 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.  ഇന്ന് രണ്ടാം അങ്കത്തിൽ കേരളം തമിഴ്നാടിനെ നേരിടും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mushtaq ali trophy -Sports news
Next Story