ബംഗ്ലാദേശ് സീനിയർ ബൗളർക്ക് ബ്രെയിൻ ട്യൂമർ
text_fieldsബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ സീനിയർ താരത്തിന് ബ്രെയിൻ ട്യൂമർ. ഇടം കൈയ്യൻ സ്പിൻ ബൗളർ മൊഷറഫ് ഹൊസൈൻ റൂ ബലിനാണ് ബ്രെയിൻ ട്യൂമർ ബാധിച്ചത്. കുറച്ച് മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട മൊഷറഫിന് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. വിദഗ്ധ ചികിത്സക്കായി 37കാരനായ താരം സിംഗപ്പൂരിലേക്ക് തിരിക്കാനിരിക്കുകയാണ്. അവിടുത്തെ മൗണ്ട് എലിസബത്ത് ആശുപത്രിയിലാണ് ചികിത്സ.
ബംഗ്ലാദേശ് ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ മൊഷറഫ് ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ കുഴഞ്ഞ് വീണിരുന്നു. ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. അസുഖം ആദ്യ ഘട്ടത്തിലാണെങ്കിലും ശസ്ത്രക്രിയക്ക് ശേഷമുള്ള ബയോപ്സി കഴിഞ്ഞാൽ മാത്രമേ അസുഖത്തിെൻറ തീവ്രത അറിയാൻ സാധിക്കുകയുള്ളൂ.
2008ലാണ് ബംഗ്ലാദേശ് സീനിയർ ടീമിൽ മൊഷറഫ് എത്തുന്നത്. അഞ്ച് ഏകദിനങ്ങൾ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. 2016ൽ ഇഗ്ലണ്ടിനെതിരായി അവസാന ഏകദിനം കളിച്ചു. ശേഷം ആഭ്യന്തര മത്സരങ്ങളിൽ സജീവമാവുകയായിരുന്നു.
