Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി20യിലെ മൂന്നാം...

ട്വൻറി20യിലെ മൂന്നാം സെഞ്ച്വറിയടിച്ച് മൺറോ; ന്യൂസിലൻഡിന്​ പരമ്പര ജയം

text_fields
bookmark_border
ട്വൻറി20യിലെ മൂന്നാം സെഞ്ച്വറിയടിച്ച് മൺറോ; ന്യൂസിലൻഡിന്​ പരമ്പര ജയം
cancel

ക്വീൻസ്​ലാൻഡ്​: ട്വൻറി20യിൽ മൂന്നാം സെഞ്ച്വറിയുമായി ന്യൂസിലൻഡ്​ ഒാപണർ കോളി മൺറോയുടെ റെക്കോഡ്​ റൺവേട്ട. വിൻഡീസിനെ 119 റൺസിന്​ തോൽപിച്ച്​ പരമ്പര സ്വന്തമാക്കിയ (2-0) ന്യൂസിലൻഡിനായി 53 പന്തിൽ 104 റൺസ്​ അടിച്ചുകൂട്ടിയാണ്​ വെടിക്കെട്ട്​ വീരൻ കുട്ടിക്രിക്കറ്റിലെ പുതു റെക്കോഡിന്​ ഉടമയായത്​. 

അന്താരാഷ്​ട്ര ട്വൻറി20യിൽ മൂന്ന്​ സെഞ്ച്വറി സ്വന്തം പേരിൽ കുറിക്കുന്ന ആദ്യ താരമായാണ്​ മൺറോ ചരിത്രം കുറിച്ചത്​. വിൻഡീസി​​​​െൻറ ക്രിസ്​ ഗെയ്​ൽ, എവിൻലൂയിസ്​, ഇന്ത്യയുടെ രോഹിത്​ ശർമ, ന്യൂസിലൻഡി​​​​െൻറ ബ്രണ്ടൻ മക്കല്ലം എന്നിവർക്കൊപ്പം രണ്ടു സെഞ്ച്വറി പട്ടികയിലായിരുന്ന മൺറോ ഒരു വർഷത്തിനുള്ളിലാണ്​ മൂന്നുതവണ ശതകം കടക്കുന്നത്​. 

ടോസ്​ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്​ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 243 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ്​ ആ​ക്രമിച്ചു കളിച്ചെങ്കിലും 124ന്​ പുറത്തായി. ആന്ദ്രെ ​െഫ്ലച്ചർ ​(46) വിൻഡീസി​​​​െൻറ ടോപ്​ സ്​കോററായപ്പോൾ, ന്യൂസിലൻഡിനായി ടിം സൗത്തി മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി. നേരത്തെ, ടെസ്​റ്റ്​ പരമ്പരയും (2-0), ഏകദിനവും (3-0) ന്യൂസിലൻഡ്​ തൂത്തുവാരിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandmalayalam newssports newsCricket NewsT20I tonsColin Munro
News Summary - Munro becomes first man to hit three T20I tons -Sports news
Next Story