Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപൊള്ളലേറ്റ്​...

പൊള്ളലേറ്റ്​ പഞ്ചാബ്​​

text_fields
bookmark_border
ipl-23
cancel

മുംബൈ: കരീബിയൻ കൈക്കരുത്ത്​ ​െഎ.പി.എല്ലിൽ ഒരിക്കൽ കൂടി പ്രകടമായപ്പോൾ കൈപൊള്ളിയത്​ കിങ്​സ്​ ഇലവൻ പഞ്ചാബിന് ​. ലോകേഷ്​ രാഹുലി​​​​െൻറ (100) കന്നി ​െഎ.പി.എൽ സെഞ്ച്വറി മികവിൽ 197 റൺസ്​ വിജയലക്ഷ്യം മുംബൈ കീറൺ പൊള്ളാർഡി​​​​െൻറ ( 31 പന്തിൽ 83) ​െവടിക്കെട്ട്​ ബാറ്റിങ്​ മികവിൽ ഏഴുവിക്കറ്റ്​ നഷ്​ടത്തിൽ മറികടന്നു. ആവേശം 20ാം ഒാവർ വരെ നീണ്ട മത്സരത ്തിൽ അവസാന പന്തിൽ രണ്ടു റൺസ്​ ഒാടിയെടുത്ത അൽസാരി ജോസഫാണ്​ (15 നോട്ടൗട്ട്​) മുംബൈയെ ആവേശകരമായ വിജയത്തിലെത്തിച്ചത്​. സ്​കോർ: കിങ്​സ്​ ഇലവൻ പഞ്ചാബ്​ 197-4 (20 ഒാവർ) മുംബൈ ഇന്ത്യൻസ്​ 198-7 (20 ഒാവർ).

മുംബൈക്കായി അരങ്ങേറ്റക്കാരൻ സിദ്ദേശ്​ ലാഡ്​ (15) സിക്​സും ഫോറുമടിച്ച്​ തുടങ്ങിയെങ്കിലും മുഹമ്മദ്​ ഷമിയു​െട പന്തിൽ കുറ്റിതെറിച്ച്​ മടങ്ങി. കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട്​ ഒാപണർ ക്വിൻറൺ ഡികോക്കും സൂര്യകുമാർ യാദവും ആക്രമിച്ച്​ കളിക്കാൻ തുടങ്ങി. ഇരുവരും ചേർന്ന്​ സ്​കോർ സ്​കോർ 50 കടത്തി. എന്നാൽ, യാദവിനെ (21) സാം കറൻ സബ്​സ്​റ്റിറ്റ്യൂട്ട്​ ഹ​​​െൻറിക്വസി​​​​െൻറ കൈകളിലെത്തിച്ചു. ഡികോക്​(24), ഇഷാൻ കിഷൻ (7) എന്നിവർ പിറകെ മടങ്ങി. കിഷനെ കറൻ ഡയറക്​ട്​ ഹിറ്റിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു.

ഹർദിക്​ പാണ്ഡ്യക്കും (19) ക്രുനാൽ പാണ്ഡ്യക്കും(1) പിടിച്ചുനിൽക്കാനായില്ല. അവസാന ഒാവറിൽ കത്തിക്കയറിയ പൊള്ളാർഡി​​​​െൻറ ബാറ്റിൽനിന്നും എണ്ണം പറഞ്ഞ 10 സിക്​സറുകളും മൂന്നു ​ഫോറുകളും പിറന്നു. നേരത്തെ രാഹുലി​​​​െൻറയും ക്രിസ്​ ഗെയലിലി​​​​െൻറയും (63) മികവിലാണ്​ പഞ്ചാബ്​ 20 ഒാവറിൽ നാലുവിക്കറ്റ്​ നഷ്​ടത്തിൽ 197 റൺസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansmalayalam newssports newskings eleven punjabmalayalam news onlineipl 2019
News Summary - Mumbai To win 198 runs-Sports news
Next Story