Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയെ പിന്തുടർന്ന്​ വീഴ്​ത്തി രാജസ്ഥാൻ

text_fields
bookmark_border
മുംബൈയെ പിന്തുടർന്ന്​ വീഴ്​ത്തി രാജസ്ഥാൻ
cancel

ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ നാല്​ വിക്കറ്റിന്​ തകർത്ത്​ രാജസ്ഥാൻ റോയൽസ്​. ആദ്യം ബാറ്റ്​ ചെയ്​ത മുംബൈ 187 റൺസെടുത്ത്​ പുറത്തായിരുന്നു. മറുപടി ബാറ്റ്​ ചെയ്​ത രാജസ്ഥാൻ അവസാന ഓവറിൽ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു. റോയൽസിന്​ വേണ്ടി ജോസ്​ ബട്ട്ലര്‍ 43 പന്തില്‍ നിന്നും 89 റണ്‍സെടുത്തു. ​

ഐ.പി.എല്ലിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന രാജസ്ഥാന്​ ഇന്നത്തെ ജയം ആശ്വാസവും അനിവാര്യവുമാണ്​. ബട്ട്ലര്‍ക്ക്​ പുറമേ 21പന്തിൽ 37 റൺസെടുത്ത രഹാനെ, 26 പന്തിൽ 31 റൺസെടുത്ത സഞ്​ജു വി. സാംസൺ എന്നിവരാണ് റോയൽസിന്​ ജയം സമ്മാനിച്ചത്​.

ഒരു ഘട്ടത്തിൽ മുംബൈയുടെ ബൗളിങ്​ കരുത്തിൽ രാജസ്ഥാൻ വീഴുമെന്ന്​ തോന്നിച്ചിരുന്നുവെങ്കിലും മധ്യനിര ബാറ്റ്​സ്​മാൻമാർ കരുത്ത്​ കാട്ടിയതോടെ വിജയം കൈപ്പിടിയിലൊതുക്കി. രാജസ്ഥാന്​ വേണ്ടി ജോഫ്ര ആർച്ചർ മൂന്ന്​ വിക്കറ്റുകൾ വീഴ്​ത്തി.

51 പന്തിൽ ആറ്​ ബൗണ്ടറികളുടെയും നാല്​ സിക്​സറുകളുടെയും അകമ്പടിയോടെ ക്വിൻറിൻ ഡി കോക്​ നേടിയ 81റൺസാണ്​ മുംബൈക്ക്​ വലിയ സ്​കോർ സമ്മാനിച്ചത്​. രോഹിത്​ ശർമ 47 റൺസെടുത്ത്​ പുറത്തായി. ഹർദിക്​ പാണ്ഡ്യ 11 പന്തുകളിൽ മൂന്ന്​ സിക്​സറടക്കം 28 റൺസെടുത്തു. മുംബൈക്കായി ക്രുണാല്‍ പാണ്ഡ്യ മൂന്നും ബുംറ രണ്ടും രാഹുല്‍ ചഹാര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mumbai vs Rajasthan-sports news
Next Story