Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടൈ ആവേശത്തിൽ മുംബൈ

ടൈ ആവേശത്തിൽ മുംബൈ

text_fields
bookmark_border
mumbai-23
cancel

മുംബൈ: വാങ്കഡെ സ്​റ്റേഡിയത്തിൽ സൂപ്പർ ഒാവർ വരെ നീണ്ടുനിന്ന ആവേശപ്പോരിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനെ തോൽപിച്ച്​ മുംബൈ പ്ലേഒാഫിന്​. മുംബൈയുടെ 162 സ്​കോറിനൊപ്പം ഹൈദരാബാദുമെത്തിയതോടെ ടൈയിൽ അവസാനിച്ച മത്സരത്തിൽ വിധി നിർണയത്തിനായി സൂപ്പർ ഒാവറിലേക്ക്​ കടക്കുകയായിരുന്നു. സൂപ്പർ ഒാവറിൽ ആദ്യം ബാറ്റുചെയ്​ത ഹൈദരാബാദിനെ ബും​റയുടെ ബൗളിങ്​ മികവിൽ, ആതിഥേയർ എട്ടു റൺസിന്​ ഒതുക്കി. നാലു പന്തു മാത്രം എറിഞ്ഞ ബുംറ രണ്ടു വിക്കറ്റും വീഴ്​ത്തിയതോടെയാണ്​ മുംബൈക്ക്​ ലക്ഷ്യം ഒമ്പത്​ റൺസിൽ ഒതുങ്ങിയത്​.

പാണ്ഡെയും (റണ്ണൗട്ട്​) മുഹമ്മദ്​ നബിയുമാണ്​ പുറത്തായത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഹാർദിക്​ പാണ്ഡ്യ അനായാസം ജയിപ്പിക്കുയായിരുന്നു. റാഷിദ്​ ഖാൻ എറിഞ്ഞ ആദ്യ പന്തുതന്നെ പാണ്ഡ്യ ഗാലറിയിലെത്തിച്ചു. രണ്ടാം പന്തിൽ സിംഗ്​ളുമായി പൊള്ളാഡിന്​ സ്​ട്രൈക്​​. സമയംകളയാതെ വിൻഡീസ്​ താരം ഡബിളും അടിച്ചതോടെ മൂന്ന്​ പന്ത്​ ബാക്കിയിരിക്കെ മുംബൈക്ക്​ ജയം.
നിർണായക ജയത്തോടെ ചെന്നൈ സൂപ്പർ കിങ​്​സ്​, ഡൽഹി ക്യാപിറ്റൽസ്​ എന്നിവർക്കൊപ്പം മുംബൈയും ആദ്യ നാലിൽ ഇടം ഉറപ്പിച്ചു. സ്​കോർ: മുംബൈ 162/5, ഹൈദരബാദ്​-162/6. സൂപ്പർ ഒാവർ: ഹൈദരബാദ് ​8/2, മുംബൈ 9/0.
163 റൺസ് ലക്ഷ്യംവെച്ചിറങ്ങിയ ഹൈദരാബാദിനായി മനീഷ്​ പാണ്ഡെ പുറത്താകാതെ വെടിക്കെട്ട്​ തീർത്തതോടെയാണ്​ (47 പന്തിൽ 71) മത്സരം സമനിലയിൽ കലാശിച്ചത്​. ഹാർദിക്​ പാണ്ഡ്യ എറിഞ്ഞ അവസാന ഒാവറിലെ അവസാന പന്തിൽ മനീഷ്​ പണ്ഡെ സിക്​സർ പറത്തിയാണ്​ സമനില പിടിക്കുന്നത്​. നേരത്തെ, ക്വിൻറൺ ഡ​ികോക്കി​​െൻറ (58 പന്തിൽ 69) പുറത്താകാതെയുള്ള അർധസെഞ്ച്വറി പ്രകടനത്തിലാണ്​ മുംബൈ പൊരുതാവുന്ന സ്​കോറിലേക്കെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansmalayalam newssports newsSRHipl 2019
News Summary - Mumbai indiansvictory-Sports news
Next Story