മെല്ലെ തുടങ്ങിയാലും ക്രമേണ ഗതിവേഗമാർജിച്ച് ഒടുവിൽ അത്ഭുതകരമായി ഫിനിഷ് ചെയ്യ ുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ നായക സ്ഥാനമേറ്റശേഷം ഒരു വർഷമിടവിട്ട് അവർ കപ്പുയർത്തി, മൂന്നുതവണ. അതുവെച്ച് നോക്കിയാൽ ഇത്തവണ കപ്പ് മുംബൈയിലേക്ക് പേ ാകേണ്ടതാണ്. 2017 ൽ കപ്പ് നേടിയശേഷം, കഴിഞ്ഞവർഷം നേരത്തേ അവർ പുറത്തായിരുന്നു. ശക്തമ ായ ടീമിനൊപ്പം പഴയ പടക്കുതിര യുവരാജ് സിങ് കൂടി ചേരുന്നതോടെ മുംബൈയുടെ പ്രഹരേശ ഷി ഇരട്ടിക്കും.
ടീം മുംബൈ
ക്വിൻറൺ ഡികോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, രോ ഹിത് ശർമ (ക്യാപ്റ്റൻ), ക്രുനാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ബെൻ കട്ടിങ്, മിച്ചൽ മക്ലെനാഗൻ, ജസ്പ്രീത് ബുംറ, മായങ്ക് മാർക്കണ്ഡെ, ആഡം മിൽനെ, ജേസൺ ബെഹ്റെൻഡോഫ്, യുവരാജ് സിങ്, അൻമോൽപ്രീത് സിങ്, ആദിത്യ താരെ, സിദ്ധേഷ് ലാഡ്, എവിൻ ലൂയിസ്, പങ്കജ് ജയ്സ്വാൾ, അനുകൂൽ റോയ്, കീറൺ പൊള്ളാർഡ്, രാഹുൽ ചാഹർ, ലസിത് മലിംഗ, ബരിന്ദർ സ്രാൻ, റാസിഖ് സലാം, ജയന്ത് യാദവ്.
കരുത്ത്
കഴിഞ്ഞ കുറച്ചുസീസണുകളായി ഏറ്റവും മികച്ച ടീമുമായാണ് മുംബൈ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ വർഷത്തെ നിരാശജനകമായ പ്രകടനത്തിന് കാരണം മുൻനിര താരങ്ങളുടെ ഫോമില്ലായ്മയും തുല്യസാധ്യതയുള്ള മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിലുള്ള പോരായ്മയുമായിരുന്നു. എന്നും ബാറ്റിങ്ങാണ് മുംബൈയുടെ കരുത്ത്. ക്വിൻറൺ ഡികോക്കിെൻറയും യുവരാജ് സിങ്ങിെൻറയും വരവോടെ ബാറ്റിങ്ങിന് മൂർച്ചയേറുന്നു. രോഹിത് ശർമ, എവിൻ ലൂയിസ്, കഴിഞ്ഞ സീസണിലെ താരം സൂര്യകുമാർ യാദവ്, പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ തുടങ്ങി മാച്ച് വിന്നർമാരുടെ നീണ്ട നിര തന്നെയുണ്ട് മുംബൈയിൽ. ബുംറയിൽ ചുറ്റിയാണ് ബൗളിങ് തന്ത്രങ്ങൾ രൂപപ്പെടുന്നത്. ഒപ്പം ലസിത് മലിംഗയും ആഡം മിൽനെയും മിച്ചൽ മക്ലെനാഗനും.
ദൗർബല്യം
രോഹിത് ശർമ, ബുംറ, പാണ്ഡ്യ സഹോദരങ്ങൾ എന്നിവരെ അമിതമായി ആശ്രയിച്ചതായിരുന്നു കഴിഞ്ഞ തവണ തിരിച്ചടിയായത്. കഴിഞ്ഞ തവണ ആദ്യ ഏഴുകളികളിൽ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. ആറു കളികൾ അവസാന ഒാവറിൽ േതാറ്റു. ബാറ്റിങ്ങിൽ തിളങ്ങിയത് സൂര്യകുമാർ യാദവ് മാത്രം. ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ മികവു പുറത്തെടുക്കാൻ പൊള്ളാർഡിനും ഹാർദികിനും കഴിഞ്ഞില്ല. സ്പിൻ നിരയിലാണ് ഏറ്റവും വലിയ തലവേദന.
വിദേശസഹായം
പേസ് ബൗളിങ്ങിലാണ് വിദേശകരുത്ത് പ്രകടം. ബെഹ്റെൻഡോഫ്, മക്ലെനാഗൻ, മിൽനെ, മലിംഗ. പൊള്ളാർഡ് ക്ലിക്കായില്ലെങ്കിൽ ബെൻ കട്ടിങ് രംഗത്തെത്തും. രണ്ട് വിദേശ പേസർമാരെ കളിപ്പിക്കണമെങ്കിൽ ഡികോക്കിനെ ഒഴിവാക്കേണ്ടിവരും.