Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധോണിയുടെ തീരുമാനം കൃത്യസമയത്ത് -എം.എസ്.കെ. പ്രസാദ്

text_fields
bookmark_border
ധോണിയുടെ തീരുമാനം കൃത്യസമയത്ത് -എം.എസ്.കെ. പ്രസാദ്
cancel
ന്യൂഡല്‍ഹി: ഏകദിന, ട്വന്‍റി20 ടീമുകളുടെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങാനുള്ള മഹേന്ദ്ര സിങ് ധോണിയുടെ തീരുമാനത്തിന്‍െറ ടൈമിങ്ങിനെ പ്രകീര്‍ത്തിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ്. ‘‘അത് കൃത്യസമയത്തുള്ള തീരുമാനമായിരുന്നു. ആറു മാസം മുമ്പോ ആറു മാസം ശേഷമോ ആയിരുന്നു ധോണി ഈ തീരുമാനമെടുത്തിരുന്നതെങ്കില്‍ ഞാന്‍ ആശ്ചര്യപ്പെട്ടേനെ. ടെസ്റ്റ് ടീമിന്‍െറ നായകസ്ഥാനത്ത് കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന വിരാട് കോഹ്ലി ഷോര്‍ട്ടര്‍ ഫോര്‍മാറ്റുകളിലും സ്ഥാനമേറ്റെടുക്കാന്‍ പ്രാപ്തനായിക്കഴിഞ്ഞു’’ -പ്രസാദ് പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ ധോണിക്ക് രണ്ടു വര്‍ഷമെങ്കിലും ബാക്കിയുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു. 
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MSK Prasad
Next Story