Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅത്​ ഔട്ടായിരുന്നോ?...

അത്​ ഔട്ടായിരുന്നോ? ധോണിയുടെ റണ്ണൗട്ടിൽ വിവാദം തുടരുന്നു VIDEO

text_fields
bookmark_border
അത്​ ഔട്ടായിരുന്നോ? ധോണിയുടെ റണ്ണൗട്ടിൽ വിവാദം തുടരുന്നു VIDEO
cancel

വലിയൊരു ത്രില്ലർ മത്സരത്തിന്​ ശേഷമായിരുന്നു ഐ.പി.എൽ 12ാം എഡിഷന്​ അന്ത്യം കുറിച്ചത്​. തുല്ല്യ ശക്​തികളായ മുംബ ൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്​സും പോരാടിയപ്പോൾ അവസാന പന്ത്​ വരെ നീണ്ട ആവേശത്തിന്​ ഒടുവിൽ മുംബൈ ഇന്ത്യൻസ് ​ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

എന്നാൽ മത്സരത്തിൻെറ ചൂട്​ ഇപ്പോഴും ആരാധകർക്കിടയിൽ നിന്നും വിട് ട്​മാറിയിട്ടില്ല. കളിയുടെ ഗതി മാറ്റിയ ചെന്നൈ നായകൻ മഹേന്ദ്ര സിങ്​ ധോണിയുടെ റൺ ഔട്ടാണിപ്പോൾ ട്വിറ്ററടക്കമുള ്ള സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. മൂന്നാം വിക്കറ്റിൽ വാട്​സണൊപ്പം ചേർന്ന് പതുക്കെ​ സ്​കോറുയർത്തുകയായിരുന്നു ധോണി.

ഹർദിക്​ പാണ്ഡ്യയുടെ പന്തിൽ സിംഗിളെടുത്ത വാട്​സണോട്​ ധോണി രണ്ടാമതൊരു റണ്ണിന്​ വേണ്ടി ഓടാനായി ആവശ്യപ്പെടുകയായിരുന്നു. മലിംഗ നീട്ടിയെറിഞ്ഞ പന്ത്​ ഹർദികിന്​ പിടിക്കാനാവാത്തതോടെയായിരുന്നു ധോണിയുടെ നീക്കം. എന്നാൽ പന്ത്​ ഇഷാൻ ക്രിഷൻെറ കൈയ്യിലെത്തിയതും ഗംഭീര ത്രോയിലൂടെ ധോണിയെ പുറത്താക്കി​​.

തീരുമാനം അംപയർമാർ തേർഡ്​ അംപയറിന്​​ ​വിടുകയായിരുന്നു. ഏറെ നേരത്തെ കൺഫ്യൂഷന്​ ശേഷം നൈജൽ ലോങ്​ ഔട്ട്​ വിധിക്കുകയും മുംബൈക്ക്​ നിർണായകമായ വിക്കറ്റ്​ ലഭിക്കുകയും ചെയ്​തു. എന്നാൽ ധോണിയുടേത്​ ഔട്ടല്ലെന്നാണ്​ ആരാധകരുടെ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsMahendra Singh Dhoni
News Summary - MS Dhoni's Dramatic Run Out Causes Stir On Twitter-sports news
Next Story