ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്
text_fieldsന്യൂഡല്‍ഹി: ആദ്യ ഏകദിനം അനായാസം ജയിച്ചു. വ്യാഴാഴ്ച ഫിറോസ്ഷാ കോട്ലയിലും അതാവര്ത്തിക്കണമെന്നുതന്നെയാണ് ആത്മവിശ്വാസം.
ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തിന് ഇന്ന് കച്ചമുറുക്കുമ്പോള്‍ ധോണിക്ക് ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമില്ല. മാത്രമല്ല, പരമ്പര തൂത്തുവാരണമെന്ന അതിമോഹവുമുണ്ട്.
ടീം പുലര്‍ത്തുന്ന ഫോം നോക്കുമ്പോള്‍ ധോണിയുടെ ആഗ്രഹത്തിനു ന്യായവുമുണ്ട്. യുവതാരം വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീമിനെ ഏകദിനത്തില്‍ പരാജയത്തിന്‍െറ പരിക്കേല്പിച്ചാല് പഴി കേള്‍ക്കേണ്ടിവരുന്നത് ധോണിയായിരിക്കും.ആദ്യ ഏകദിനം ധര്‍മശാലയില്‍ ആറു വിക്കറ്റിന് അനായാസം ജയിച്ചതും വിരാട് കോഹ്ലിയുടെ അജയ്യമായ പോരാട്ടത്തിലൂടെയായിരുന്നു.
ആദ്യ ഏകദിനം കളിച്ച ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് മികവായിരുന്നു കിവികളെ ചുരുട്ടിക്കെട്ടുന്നതില് നിര്‍ണായക പങ്കുവഹിച്ചത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരേപോലെ തിളങ്ങുന്ന ടീമാണ് ഇന്ത്യയുടേത്.
