Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ്​...

ലോകകപ്പ്​ സ്​ക്വാഡിലുണ്ടാവില്ല; ധോനി നിശബ്ദനായി വിരമിക്കുമെന്ന്​ ഗാവസ്​കർ

text_fields
bookmark_border
dhoni-gavaskar
cancel

ഒക്​ടോബർ-നവംബർ മാസങ്ങളിലായി ആസ്​ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിൽ മഹേന്ദ്ര സിങ്​ ധോനി ഇടംപിടിക്കാൻ സാധ്യതയില്ലെന്ന്​ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്​കർ. ആഘോഷങ്ങളേതുമില്ലാതെ നിശബ്​ദനായാകും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരമിക്കുകയെന്നും ഗാവസ്​കർ പറഞ്ഞു.

ആസ്​ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ധോനിയുമുണ്ടാകണമെന്നാണ്​ എൻെറ ആഗ്രഹം. എന്നാൽ അതിനുള്ള സാധ്യത നിലവിലില്ല. വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നയാളല്ല ധോനി. ഇപ്പോഴത്തെ സാഹചര്യത്തിൽ ധോനി നിശബ്​ദനായാകും ക്രിക്കറ്റിൽ നിന്ന്​ വിരമിക്കുക -ഗാവസ്​കർ ദൈനിക്​ ജാഗരണിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ധോനിയുടെ ഐ.പി.എല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാകും ലോകകപ്പ്​ സ്​ക്വാഡിലേക്ക്​ ഉൾപ്പെടുത്തുകയെന്ന് കോച്ച്​ രവിശാസ്​ത്രി പറഞ്ഞിരുന്നു. ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തി ടീമിലേക്ക്​ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു മുൻ ഇന്ത്യൻ നായകൻ. എന്നാൽ മാർച്ച്​ 29ന്​ നടക്കേണ്ടിയിരുന്ന ഐ.പി.എൽ കോവിഡ്​ 19ൻെറ പശ്ചാത്തലത്തിൽ നീട്ടിവെച്ച സ്ഥിതിക്ക്​ ചെന്നൈ സൂപ്പർ കിങ്​സ്​ സ്​ക്വാഡിനൊപ്പമുണ്ടായിരുന്ന ധോനി, പരിശീലനം മതിയാക്കി റാഞ്ചിയിലെ വീട്ടിലാണ്​. ഇതോടെ ധോനിയുടെ തിരിച്ചുവരവ്​ പ്രതിസന്ധിയിലായിരിക്കുകയാണ്..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunil gavaskarMS DhoniIPL 2020
News Summary - MS Dhoni Will Silently Retire From The Game Sunil Gavaskar-sports news
Next Story