2021ലും ധോണി ചെന്നൈയിൽ കളിക്കും -ശ്രീനിവാസൻ

21:52 PM
19/01/2020
ചെന്നൈ: ഐ.പി.എല്ലിൽ വരുംസീസണിൽ തിളങ്ങിയാലും ഇല്ലെങ്കിലും 2021ലും ​​ചെന്നൈ സൂപ്പർ കിങ്​സിനൊപ്പം ധോണി കളിക്കുമെന്ന്​ ടീം ഉടമ ​ശ്രീനിവാസൻ. അടുത്തിടെ ബി.സി.സി.ഐ വാർഷിക കരാറിൽനിന്ന്​ മുൻ ഇന്ത്യൻ നായകനെ മാറ്റിനിർത്തിയതോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന്​ വിരമിക്കുന്നുവെന്ന​ അഭ്യൂഹം പരന്നിരുന്നു. എന്നാൽ,​ ഐ.പി.എല്ലിൽ ചെന്നൈ ക്യാപ്​റ്റനായി ധോണി തന്നെ തുടരുമെന്ന്​ ടീം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ്​ അടുത്ത സീസണിലും ധോണി ഉണ്ടാകുമെന്ന പ്രഖ്യാപനം. 
Loading...
COMMENTS