Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചരിത്രം തിരുത്തി...

ചരിത്രം തിരുത്തി ആസ്​ട്രേലിയയിൽ ഇന്ത്യക്ക്​ പരമ്പര ജയം

text_fields
bookmark_border
ms-dhoni
cancel

മെൽബൺ: ആസ്​ട്രേലിയൻ മണ്ണിൽ​ ടെസ്​റ്റ്​, ഏകദിന പരമ്പരകൾ സ്വന്തമാക്കി ചരിത്ര നേട്ടവുമായി ഇന്ത്യ. മെൽബണിൽ നടന്ന മൂന്നാം ഏകദിന മൽസരത്തിൽ ജയിച്ചതോടെയാണ്​ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്​. അവസാന ഒാവറുകൾ വരെ ആവേശം നീണ്ടുനിന് ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഏഴ്​ വിക്കറ്റി​​​​​​​​െൻറ വിജയമാണ്​ സ്വന്തമാക്കിയത്​. 87 റൺസെടുത്ത എം.എസ്​ ധോണിയു ം 61 റൺസെടുത്ത കേദാർ ജാദവുമാണ്​ ഇന്ത്യക്ക്​ ജയമൊരുക്കിയത്​.

ഇന്ത്യൻ ഒാപ്പൺർമാരായ രോഹിതും ധവാനും തുടക്കത് തിൽ തന്നെ പുറത്തായിരുന്നു. പിന്നീട്​ ധോണിക്കൊപ്പം കോഹ്​ലി(46) ഇന്ത്യക്കായി രക്ഷാപ്രവർത്തനം നടത്തി. കോഹ്​ലിക്ക്​ പിന്നാലെയെത്തിയ കേദാർ ജാദവും ധോണിക്ക്​ മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്​കോർ മുന്നോട്ട്​ ചലിക്കുകയായിരുന്നു.

മൂന്നാം ഏകദിന മൽസരത്തിൽ ഇന്ത്യക്ക് 231 റൺസി​​​​​​​​​െൻറ​ വിജയലക്ഷ്യമാണ്​ ആസ്​ട്രേലിയ മുന്നോട്ട്​ ​വെച്ചത്​. 48.4 ഒാവറിൽ ആസ്​ട്രേലിയ 230 റൺസിന്​ പുറത്തായി. 58 റൺസെടുത്ത ഹാൻഡസ്​കോംബിന്​ മാത്രമേ ഇന്ത്യൻ ​ബൗളിങ്​ ആ​ക്രമണത്തെ ചെറുക്കാനായുള്ളു. ഖ്വാജ 34 റൺസെടുത്തും മാർഷ്​ 39 റൺസെടുത്തും പുറത്തായി. ആറ്​ വിക്കറ്റ്​ വീഴ്​ത്തിയ ചാഹലാണ്​ ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്​. ഷമിയും ഭുവനേശ്വർ കുമാറും രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി. ​

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ആസ്​ട്രേലിയയുടെ ഒാപ്പണർമാരെ പുറത്താക്കി ഭുവനേശ്വർ കുമാർ തുടക്കത്തിൽ തന്നെ കങ്കാരുക്കൾക്ക്​ കനത്ത പ്രഹരമേൽപ്പിച്ചിരുന്നു. ഇതിൽ നിന്ന്​ കരകയറാൻ ഒരു ഘട്ടത്തിലും കങ്കാരുകൾക്ക്​ സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്​ത്തി ഇന്ത്യൻ ബൗളർമാർ ആസ്​ട്രേലിയയെ കടുത്ത സമ്മർദത്തിലാക്കി.

ആറ്​ വിക്കറ്റ്​ വീഴ്​ത്തിയ യുസ്​വേന്ദ്ര ചഹലാണ്​ മാൻ ഒാഫ്​ ദ മാച്ച്​. തുടർച്ചയായി മൂന്ന്​ അർധ ശതകങ്ങളുമായി ഇന്ത്യയുടെ രണ്ട്​ വിജയത്തിലും അടിത്തറ പാകിയ എം.എസ്​. ധോണി തന്നെ മാൻ ഒാഫ്​ ദ സീരീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhuvneshwarindia vs australiamalayalam newssports newsCricket News
News Summary - MS Dhoni Special Gives India 1st Bilateral ODI Series-Sports news
Next Story