Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്വന്റി 20: ക്യാച്ചുകളില്‍ ധോണിക്ക് റെക്കോര്‍ഡ്
text_fieldsbookmark_border
മുംബൈ: ട്വന്റി 20യിൽ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോര്‍ഡ് എം.എസ് ധോണിക്ക് സ്വന്തം. ഐ.പി.എല്ലില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ഡല്‍ഹിയുടെ മര്‍ലോണ്‍ സാമുവല്‍സിന്റെ ക്യാച്ചെടുത്തതോടെ ധോണി 124 ക്യാച്ചുകളായി.
ശ്രീലങ്കയുടെ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് ധോണി തകർത്തത്. 123 ക്യാച്ചാണ് സംഗക്കാരയുടെ പേരിലുണ്ടായിരുന്നത്. 261 മത്സരങ്ങളില്‍ 248 ഇന്നിംഗ്‌സുകളിൽ നിന്നാണ് ധോണി 124 ക്യാച്ചെടുത്തത്.
Next Story
