ലോകകപ്പിൽ ധോണിയുണ്ടാവും -രവി ശാസ്ത്രി
text_fieldsമുംബൈ: എം.എസ്. ധോണിക്ക് വിരമിക്കാൻ സമയമായിട്ടില്ലെന്നും 2019 ലോകകപ്പിൽ അദ്ദേഹത്തിെൻറ സാന്നിധ്യം ഇന്ത്യൻ ടീമിന് ആവശ്യമാണെന്നും പരിശീലകൻ രവി ശാസ്ത്രി. സുനിൽ ഗവാസ്കർ, സചിൻ ടെണ്ടുൽകർ, കപിൽദേവ് എന്നിവരെപോലെ ഇതിഹാസ താരമാണ് ധോണി. അദ്ദേഹത്തിെൻറ നേട്ടങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണി. ശ്രീലങ്കയിൽ കണ്ടത് വെറും ട്രെയിലർ. സിനിമ വരാനിരിക്കുന്നതേയുള്ളൂ. ധോണിയില്ലാത്ത ടീമിനെ കുറിച്ച് ആലോചിക്കാൻ കഴിയില്ല. സുരേഷ് റെയ്നയുടെയും യുവരാജിെൻറയും വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
