Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏകദിനത്തില്‍ ഏറ്റവും...

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിങ്: ധോണി റെക്കോര്‍ഡിനരികിൽ

text_fields
bookmark_border
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിങ്: ധോണി റെക്കോര്‍ഡിനരികിൽ
cancel

മി​ന്ന​ൽ സ്​​റ്റം​പി​ങ്ങി​​െൻറ ആ​ശാ​ൻ മ​ഹേ​ന്ദ്ര സി​ങ്​​ ധോ​ണി​ക്ക്​ വി​ക്ക​റ്റി​നു​ പി​ന്നി​ൽ പു​തി​യൊ​രു പൊ​ൻ​തൂ​വ​ൽ. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ സ്​​റ്റം​പ്​​ ചെ​യ്​​ത്​ പു​റ​ത്താ​ക്കി​യ കു​മാ​ർ സം​ഗ​ക്കാ​ര​യു​ടെ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി​യ ധോ​ണി ഒ​രാ​ളെ​ക്കൂ​ടി പു​റ​ത്താ​ക്കി​യാ​ൽ ആ​ദ്യ​മാ​യി 100 സ്​​റ്റം​പി​ങ്​ ന​ട​ത്തു​ന്ന വി​ക്ക​റ്റ്​ കീ​പ്പ​റാ​കും. ല​ങ്ക​ൻ ഒാ​പ​ണ​ർ ധ​നു​ഷ്​​ക ഗു​ണ​തി​ല​ക​യാ​ണ്​ ധോ​ണി​യു​ടെ 99ാം ഇ​ര​യാ​യി പു​റ​ത്താ​യ​ത്. 99ൽ ​എ​ത്താ​ൻ കു​മാ​ർ സം​ഗ​ക്കാ​ര​ക്ക്​ 404 മ​ത്സ​ര​ങ്ങ​ൾ വേ​ണ്ടി​വ​ന്ന​പ്പോ​ൾ 298ാം മ​ത്സ​ര​ത്തി​ലാ​ണ്​ ധോ​ണി നേ​ട്ടം കൊ​യ്​​ത​ത്. ധോ​ണി​യു​ടെ സ്​​റ്റം​പി​ങ്ങി​ൽ 19 എ​ണ്ണ​വും ഹ​ർ​ഭ​ജ​ൻ സി​ങ്ങി​​െൻറ പ​ന്തി​ലാ​യി​രു​ന്നു. ര​വീ​ന്ദ്ര ജ​ദേ​ജ​യു​ടെ പ​ന്തി​ൽ 15 പേ​രെ​യും അ​ശ്വി​​െൻറ പ​ന്തി​ൽ 14 പേ​രെ​യും ധോ​ണി പു​റ​ത്താ​ക്കി. 

Show Full Article
TAGS:MS Dhoni Kumar Sangakkara record for most stumpings Cricket sports news malayalam news 
News Summary - MS Dhoni equals Kumar Sangakkara's record for most stumpings
Next Story