പുെണ: 14 വർഷം മുമ്പ് ഇന്ത്യൻ ടീമിൽ അരങ്ങേറിയതിനുശേഷം ആദ്യമായി മഹേന്ദ്ര സിങ് ധോണി മോശം ഫോമിെൻറ പേരിൽ ടീമിൽനിന്ന് പുറത്തായി. വിക്കറ്റിനുപിറകിൽ മിന്നുന്ന പ്രകടനം തുടരുേമ്പാഴും ബാറ്റിങ്ങിൽ മങ്ങിയ ധോണിയെ ഒഴിവാക്കിയാണ് വെസ്റ്റിൻസിനെതിരായ മൂന്നു മത്സര പരമ്പരക്കും ആസ്ട്രേലിയക്കെതിരായ മൂന്നു മത്സര പരമ്പരക്കുമുള്ള 16 അംഗ ട്വൻറി20 ടീമുകളെ പ്രഖ്യാപിച്ചത്.
വിൻഡീസിനെതിരായ ട്വൻറി20 പരമ്പരയിൽനിന്ന് വിരാട് കോഹ്ലിക്ക് വിശ്രമം നൽകിയിട്ടുണ്ട്. പകരം രോഹിത് ശർമ ടീമിനെ നയിക്കും. എന്നാൽ ഒാസീസിനെതിരായ ട്വൻറി20 പരമ്പരയിൽ കോഹ്ലി തിരിച്ചെത്തും. ശ്രേയസ് അയ്യർ, ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ തുടങ്ങിയവരും ട്വൻറി20 ടീമുകളിലുണ്ട്. ആസ്ട്രേലിയക്കെതിരായ നാലു ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശർമ, മുരളി വിജയ്, പാർഥിവ് പേട്ടൽ എന്നിവർ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ, ശിഖർ ധവാൻ, കരുൺ നായർ, മായങ്ക് അഗർവാൾ എന്നിവർക്ക് ഇടമില്ല.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), മുരളി വിജയ്, േലാകേഷ് രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശർമ, ഋഷഭ് പന്ത്, പാർഥിവ് പേട്ടൽ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശർമ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ.
വിൻഡീസിനെതിരായ ട്വൻറി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുസ്േവന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഖലീൽ അഹ്മദ്, ഷഹ്ബാസ് നദീം.
ആസ്ട്രേലിയക്കെതിരായ ട്വൻറി20 പരമ്പരയിൽ കോഹ്ലി തിരിച്ചെത്തുന്നതോടെ ഷഹ്ബാസ് നദീം ടീമിൽനിന്ന് പുറത്താവും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 12:52 AM GMT Updated On
date_range 2018-10-27T06:22:10+05:30മോശം ഫോം: ധോണി ട്വൻറി20 ടീമിൽനിന്ന് പുറത്ത്
text_fieldsNext Story