100 മീറ്ററിൽ പാണ്ഡ്യയെ തോൽപ്പിച്ച് ധോണി
text_fieldsമൊഹാലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ശാരീരികക്ഷമതയുള്ള കളിക്കാരിലൊരാളാണ് മഹേന്ദ്ര സിങ് ധോണി. ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്ന പ്രകടനമാണ് ധോണിയിൽ നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മൊഹാലിയിൽ ഏകദിന മൽസരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ധോണി സഹതാരം ഹർദിക് പാണ്ഡ്യയെ ഒാടി തോൽപ്പിച്ചതാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്.
A quick 100 metre dash between @msdhoni and @hardikpandya7. Any guesses on who won it in the end? #TeamIndia #INDvSL pic.twitter.com/HpboL6VFa6
— BCCI (@BCCI) December 13, 2017
പരിശീലനത്തിെൻറ ഭാഗമായി പാണ്ഡ്യയും ധോണിയും സാധാരണ പോലെ ഒാട്ടം തുടങ്ങുകയായിരുന്നു. എന്നാൽ ഒാട്ടത്തിനിടെ പാണ്ഡ്യ ധോണിയെ നോക്കി ചിരിച്ചതോടെ ഇതിനെ ഒരു മൽസരത്തിെൻറ ആവേശം കൈവരികയും ഫോേട്ടാ ഫിനിഷിൽ ധോണി വിജയിക്കുകയുമായിരുന്നു.
ധോണി എന്ന താരം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞപ്പോഴും 65 റൺസോടെ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് ധോണിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
