അഹ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അടുത്ത വർഷം മാർച്ചിൽ ഇന്ത്യ കായിക ലോകത്തിന് സമർപ്പിക്കും. അഹ്മദാബാദ് മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയമാണ് 1,10,000 കാണികൾക്ക് ഒരേ സമയം മത്സരം കാണാൻ അവസരമൊരുക്കുന്ന തരത്തിൽ നവീകരിക്കുന്നത്.
54,000 സീറ്റുകളുണ്ടായിരുന്ന സ്റ്റേഡിയത്തിെൻറ നവീകരണം പൂർത്തിയാകുന്നതോടെ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെയാണ് (ലക്ഷം സീറ്റുകൾ) മറികടക്കുക. ഏഷ്യ ഇലവനും ലോക ഇലവനും തമ്മിൽ നടക്കുന്ന പ്രദർശന മത്സരത്തോടെ മൈതാനത്തിൽ കളിയാരവത്തിന് തുടക്കമിടാനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.
2017 ജനുവരിയിൽ പണിതുടങ്ങിയ സ്റ്റേഡിയത്തിെൻറ നിർമാണത്തിനായി 700 കോടിയാണ് ചെലവിടുന്നത്. മൂന്ന് പരിശീലന മൈതാനങ്ങൾ, ഇൻഡോർ ക്രിക്കറ്റ് അക്കാദമി, 70 കോർപറേറ്റ് ബോക്സ്, നാല് ഡ്രസിങ് റൂം, ക്ലബ് ഹൗസ്, ഒളിമ്പിക്സ് സമാനമായ നീന്തൽ കുളം എന്നിവ ഉൾക്കൊള്ളുന്നതാണ് സ്റ്റേഡിയം. 66,000 കാണികളെ ഉൾക്കൊള്ളുന്ന െകാൽക്കത്ത ഈഡൻ ഗാർഡൻസാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2019 6:17 PM GMT Updated On
date_range 2019-12-13T23:47:52+05:30മൊട്ടേരയിലെ വലിയ കളിമുറ്റം ഒരുങ്ങുന്നു; ഉദ്ഘാടനം മാർച്ചിൽ
text_fieldsNext Story