ലക്നോ: മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചുവെന്ന കുറ്റത്തിന് ഭാര്യ ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയെ്തു. ഉ ത്തർപ്രദേശ് പൊലീസാണ് ഷമിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
ഷഹാസ്പൂരിലെ അലിനഗർ ഗ്രാമത്തിലുള്ള ഷമിയുടെ വീട്ടിലെത്തി ഹസീൻ ജഹാൻ ആക്രമണം നടത്തിയെന്നാണ് കേസ്. ഷമിയുടെ അമ്മ ഹസീനെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസെത്തി ഹസീൻ ജഹാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൻെറ ഭർത്താവിൻെറ വീട്ടിലേക്ക് വരാൻ അവകാശമുണ്ടെന്ന് ഹസീൻ ജഹാൻ പറഞ്ഞു. എന്നാൽ, ഷമിയുടെ അമ്മ തന്നോട് മോശമായി പെരുമാറുകയായിരുന്നു. പൊലീസും അവർക്ക് പിന്തുണ നൽകിയെന്നും ഹസീൻ ജഹാൻ ആരോപിച്ചു.
മാർച്ചിൽ മുഹമ്മദ് ഷമിക്കെതിരെ ഐ.പി.സി സെക്ഷൻ 498(A)(സ്ത്രീധന പീഡന നിരോധന നിയമം) 354A(ലൈംഗിക പീഡനം) എന്നീ വകുപ്പുകൾ ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നു.