രാജ്കോട്ട് ട്വൻറി20: ദേശീയ ഗാനത്തിനിടെ കരച്ചിലടക്കാനാകാതെ സിറാജ്

11:22 AM
05/11/2017

രാജ്കോട്ട്: ന്യുസീലന്‍ഡിനെതിരായ രണ്ടാം ട്വൻറി20യില്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് അരങ്ങേറ്റത്തിനിറങ്ങിയപ്പോൾ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് രാജ്കോട്ടിലെ സ്റ്റേഡിയം സാക്ഷിയായത്. ദേശീയ ഗാനത്തിനായി ഇരുടീമുകളും അണിനിരന്നു. കിവീസിന്റെ ദേശീയഗാനത്തിന് ശേഷം ഇന്ത്യയുടെ ദേശീയഗാനം ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ സിറാജിന് കരച്ചിലടക്കാനായില്ല. സിറാജ് കണ്ണുതുടക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.  ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയാണ് ക്യാപ്പ് സമ്മാനിച്ച്‌ സിറാജിനെ ഇന്ത്യന്‍ ടീമിലേക്ക് സ്വാഗതം ചെയ്തത്.

ഹൈദരാബാദില്‍ നിന്നുള്ള സിറാജ് ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്റെ വരുമാനത്തില്‍ നിന്നാണ് തൻെറ സ്വപ്നം പൂർത്തിയാക്കിയത്. കഴിഞ്ഞ ഐ.പി.എല്ലില്‍ 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സിറാജിനെ 2.6 കോടി രൂപ നല്‍കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെടുത്തിരുന്നു. കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍ നിന്ന് സിറാജ് പത്ത് വിക്കറ്റ് വീഴ്ത്തി. 

ന്യുസീലന്‍ഡ് എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ക്കെതിരായ ഇന്ത്യ എ ടീമിനായും 23-കാരന്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. പ്രിട്ടോറിയയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എയുടെ ഏഴു വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയിരുന്നു.

COMMENTS