Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഠ്വ പെൺകുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് തനിക്കുണ്ടായത് -ഹസിന്‍ ജഹാന്‍

text_fields
bookmark_border
കഠ്വ പെൺകുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് തനിക്കുണ്ടായത് -ഹസിന്‍ ജഹാന്‍
cancel

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. 

കഠ്വയിലെ പെൺകുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് താനും നേരിട്ടതെന്നും തന്നെയും ബലാത്സംഗം ചെയ്തതിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടെ കുടുംബത്തിൻറെ പദ്ധതിയെന്നും ഹസിന്‍ ആരോപിച്ചു. കഠ്വ ബലാത്സംഗക്കൊലയിൽ പ്രതിഷേധിച്ച്‌ കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസിൻ.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് തീര്‍ച്ചയായും ശിക്ഷ ലഭിക്കണം. ഞാനും ഇതുപോലൊരു സംഭവത്തിന്റെ ഇരായായിരുന്നു. പക്ഷെ ഞാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരെന്നെ ബലാത്സംഗം ചെയ്യാനും, കൊല്ലാനുമായിരുന്നു പദ്ധതിയിട്ടത്. രണ്ട് മാസമായി ഞാന്‍ അതിനെതിരെ പോരാടുകയാണ്

-ഹസിന്‍ ജഹാൻ





എന്നാൽ ഹസിൻറെ ആരോപണങ്ങളിൽ പ്രതികരിക്കാൻ ഷമിയുെട കുടുംബം തയ്യാറായില്ല. ഐ.പി.എല്ലിൽ ഡൽഹിക്കായി കളിക്കുന്ന ഷമിയോട് ഈയിടെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കൊൽക്കത്ത പൊലീസ് ആവശ്യപ്പെട്ടിരുന്നു.  ഷമിയിൽ നിന്നും പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹസിന്‍ ജഹാൻ കോടതിയെ സമീപിച്ചിരിക്കുകയാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohammed Shami’s wife Hasin Jahan says her case is similar to Kathua rape case -Sports news
Next Story