കേസ് കൊടുക്കുന്നതിന് മുമ്പ് ഷമിയുമായി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നു: ഭാര്യ ഹസിൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റർ ഷമിക്കെതിരെ കേസ് നൽകുന്നതിന് മുമ്പ് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നതായി ഭാര്യ ഹസിൻ ജഹാൻ. പ്രശ്നം കുടുംബത്തെ ബാധിക്കാതിരിക്കാൻ ഷമിയുമായി സംസാരിക്കാൻ ദീർഘകാലമായി ശ്രമം നടത്തയിരുന്നുവെന്നും പിന്നീടാണ് ഗാർഹിക പീഡനത്തിനും ബലാത്സംഗത്തിനും കേസ് നൽകിയെതന്നും ഹസിൻ പറഞ്ഞു.
മകളുടെ നല്ല ഭാവിക്കുവേണ്ടി ഭാര്യയുമായി സംസാരിക്കാനും പ്രശ്നം പരിഹരിക്കാനും തയാറാണെന്ന ഷമിയുടെ പ്രസ്താവനക്ക് ശേഷമാണ് ഹസിെൻറ പ്രതികരണം. ഭാര്യയുടെ പരാതിപ്രകാരം കൊലപാതക ശ്രമമടക്കം ഏഴ് കേസുകളാണ് ഷമിക്കെതിരെ കൊൽകത്ത പൊലീസ് ചാർജ് ചെയ്തത്.
ഭൂതകാലം മറന്ന് ജീവിതം പുതിയതായി തുടങ്ങാമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എല്ലാവർക്കും മോശമായിരുന്നുവെന്നും ഇൗ പ്രശ്നത്തിെൻറ പേരിൽ തനിക്ക് പരിശീലനം പോലും നിർത്തിവെക്കേണ്ടി വന്നെന്നും ഷമി മാധ്യമങ്ങളോട് പ്രതികരിച്ചു. കുടുംബത്തെയും മകളേയും ഒാർത്ത് പ്രശ്നം തീർപ്പാക്കാൻ ശ്രമിക്കുകയാണെന്നും ഭാര്യ ആവശ്യപ്പെടുന്നതിനനുസരിച്ച് എവിടെ വേണെമങ്കിലും പോകാനും സംസാരിക്കാനും തയാറാണെന്നും ഷമി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
