കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ അഭിനയ രംഗത്തേക്ക്. അംജദ് ഖാന്റെ പുതിയ ബോളിവുഡ് ചിത്രം ഫത്വവയിലാണ് ഹസിൻ അഭിനയിക്കുന്നത്. ഒരു മാധ്യമപ്രവർത്തകയുടെ വേഷത്തിലാണ് സിനിമയിൽ ഹസീൻ ജഹാൻ അഭിനയിക്കുന്നത്.
എനിക്കും എന്റെ കുട്ടിക്കും ജീവിക്കാൻ എന്തെങ്കിലും ചെയ്യണം. എനിക്ക് മറ്റൊരു മാർഗമില്ല. നിയമപരമായ പോരാട്ടത്തിനും പണം ആവശ്യമാണ്- അവർ വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഷമിയുമായി പിരിഞ്ഞതിന് പിന്നാലെ ജഹാൻ മോഡലിങിലേക്ക് മടങ്ങിയെത്തിയിരുന്നു.