മുഹമ്മദ് ഷഹ്സാദിന് അനിശ്ചിതകാല വിലക്ക്
text_fieldsകാബൂൾ: വെടിക്കെട്ട് ഒാപണിങ് ബാറ്റ്സ്മാൻ മുഹമ്മദ് ഷഹ്സാദിനെ അഫ്ഗാനിസ്താ ൻ ക്രിക്കറ്റ് ബോർഡ് അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തു. ബോർഡിെൻറ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
ലോകകപ്പിനിടെ നടത്തിയ അച്ചടക്ക ലംഘനം സംബന്ധിച്ച് വിവരങ്ങൾ ആരായാൻ ബോർഡിെൻറ സമിതിക്കു മുന്നിൽ ഷഹ്സാദ് ഹാജരായിരുന്നില്ല. പാകിസ്താനിലെ അഭയാർഥി ക്യാമ്പിലാണ് ഷഹ്സാദ് ജനിച്ചത്.
പെഷാവറിലെ പ്രാദേശിക ടൂർണമെൻറുകളിൽ കളിച്ച് മുമ്പും വിവാദങ്ങളിൽ ചെന്നുപെട്ട ഷെഹ്സാദിനോട് അഫ്ഗാനിൽ സ്ഥിരതാമസമാക്കണമെന്നും അല്ലാത്തപക്ഷം കരാർ റദ്ദാക്കുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
