ൈഹദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ൈഹദര ാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്.സി.എ) പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കും. സെപ ്റ്റംബർ 27ന് നടക്കുന്ന തെരെഞ്ഞടുപ്പിനായി അസ്ഹർ നാമനിർദേശ പത്രിക സമർപ്പിച്ചു.
എല്ലാവരിൽനിന്നും ആശയങ്ങൾ ഉൾക്കൊണ്ട് ക്രിക്കറ്റിെൻറ പ്രചാരത്തിനായി പ്രവർത്തിക്കുെമന്നും ക്രിക്കറ്റിെൻറ വളർച്ചക്കായി ജില്ലകൾക്കുവേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും അസ്ഹർ പറഞ്ഞു. അർഷദ് അയ്യൂബ്, ശിവ്ലാൽ യാദവ് എന്നിവരടക്കമുള്ള മുൻകാല താരങ്ങളുടെ പിന്തുണ അസ്ഹർ ഉൾപ്പെടുന്ന പാനലിനുണ്ട്.
രണ്ടുവർഷം മുമ്പ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി അസ്ഹർ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയിരുന്നു. േകാഴവിവാദത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചുവെന്നതിന് രേഖകൾ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് പത്രിക തള്ളിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 6:20 PM GMT Updated On
date_range 2019-09-19T23:50:01+05:30എച്ച്.സി.എ പ്രസിഡൻറാവാൻ ക്രീസിലിറങ്ങി അസ്ഹർ
text_fieldsNext Story