അമ്മയുടെ നാടാണ്​ പാക് അധീന കാശ്​മീർ; അവിടേക്ക്​ പോകാൻ​ ആഗ്രഹം -മുഈൻ അലി

14:54 PM
22/02/2020

മുൽട്ടാൻ: അമ്മയുടെ നാടായ പാക്​ അധീന കശ്​മീർ സന്ദർശിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന്​ ഇംഗ്ലണ്ടി​​​​െൻറ സ്​റ്റാർ ഓൾറൗണ്ടർ മുഈൻ അലി. പാക്കിസ്​താൻ പ്രീമിയർ ലീഗിൽ മുൽട്ടാൻ സുൽത്താൻസിനു വേണ്ടി കളിക്കാനെത്തിയ മുഈൻ മാധ്യമപ്രവർത്തകർക്ക്​ മുന്നിലാണ്​ മനസ്സുതുറന്നത്​. 

അമ്മയുടെയും മുത്തച്ഛൻറയും നാടായ പാക്കിസ്​താനിൽ 15 വർഷം മുമ്പുവരെ നിത്യസന്ദർശകനായിരുന്നു ഞാൻ. അമ്മയുടെ നാട്​ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും മുഈൻ കൂട്ടിച്ചേർത്തു. 

പി.എസ്​.എൽ തുടങ്ങിയ ശേഷം ആദ്യമായാണ്​ മത്സരങ്ങൾ പാക്കിസ്​താനിൽ തന്നെ നടക്കുന്നത്​. കറാച്ചി, ലാഹോർ, മുൽട്ടാൻ എന്നീ നഗരങ്ങൾ​ കേന്ദ്രീകരിച്ചു നടക്കുന്ന ലീഗ്​ 32 ദിവസം നീണ്ടുനിൽക്കും. 

Loading...
COMMENTS