Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമികച്ച ഫോമിന്​...

മികച്ച ഫോമിന്​ പിന്നിലെന്തെന്ന്​ ചോദ്യം:​ മൊബൈൽ ഉപയോഗം കുറച്ചെന്ന്​ മൊയീൻ അലി

text_fields
bookmark_border
moeen-ali
cancel

സമീപകാലത്ത്​ മോശം ഫോമി​​െൻറ പേരിൽ പഴികേട്ട താരമായിരുന്നു ഇംഗ്ലണ്ടി​​െൻറ സ്​പിൻ മാന്ത്രികൻ മൊയീൻ അലി. എന് നാൽ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്​ച വെച്ച താരത്തോട്​ എന്താണ്​ മികച്ച ഫോമി​​െൻറ രഹസ്യമെന്ന ചോദ്യവുമായി​ ഒരു മാധ്യമപ്രവർത്തകനെത്തി. അതിന്​ മൊയീൻ അലി നൽകിയ മറുപടിയാണ്​ ഇപ്പോൾ ചർച്ചയായിരിക്കുന്നത്​.

ഫേസ്​ബുക്ക്​ അടക്കമുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ നീക്കം ​െചയ്യുകയും സ്​മാർട്​ ഫോൺ ഉപയോഗം കുറക്കുകയും ചെയ്​തതാണ്​ ത​​െൻറ ഫോമി​​െൻറ രഹസ്യമെന്നാണ്​ ഇംഗ്ലീഷ്​ താരം പ്രതികരിച്ചത്​. മോശം ഫോം കാരണം ടീമിൽ നിന്നും പുറത്താക്കപ്പെട്ടതോടെ താൻ സ്​മാർട്​ഫോൺ ഉപയോഗം നിയന്ത്രിച്ചു. അതോടെ കുടുംബത്തോടൊപ്പവും പരിശീലനത്തിനായും കൂടുതൽ സമയം ചിലവഴിക്കാനായി. ഇതിലൂടെ കൗണ്ടിയിൽ മികച്ച പ്രകടനം നടത്തി ടീമിലേക്ക്​ തിരിച്ചെത്താൻ സാധിച്ചെന്നും മൊയീൻ അലി മാധ്യമങ്ങളോട്​ പറഞ്ഞു.

കഴിഞ്ഞ ആഷസിലും ന്യൂസിലാൻഡിനെതിരായ പരമ്പരയിലും താരത്തി​​​െൻറ പ്രകടനവും നിരാശാജനകമായിരുന്നു. തുടർന്ന്​ പാകിസ്​താ​െനതിരായ പരമ്പരയിൽ നിന്നും താരത്തെ ടീം പുറത്താക്കുകയും ​െചയ്​തു. എന്നാൽ ഇന്ത്യക്കെതിരായ ടെസ്റ്റ്​ പരമ്പരയിൽ ശക്​തമായ തിരിച്ചുവരവ്​ നടത്തിയ താരം പരമ്പര വിജയത്തിൽ നിർണായക പങ്കാണ്​ വഹിച്ചത്​.

മറ്റ്​ കാര്യങ്ങളിലേക്ക്​ ശ്രദ്ധ മാറാതെ തനിക്ക്​ ത​​െൻറ പ്രകടനത്തിൽ മാത്രം ശ്രദ്ധയൂന്നാൻ സഹായിച്ചത്​ ത​​െൻറ ബോയ്​കോട്ട്​ സ്​മാർട്​ഫോൺ തന്ത്രമാണെന്നാണ്​ മൊയീൻ അലി പറഞ്ഞു​. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ തകർച്ചയിലേക്ക്​ നീങ്ങിയ ഇംഗ്ലണ്ടിനെ 170 പന്തിൽ 50 റൺസെടുത്ത്​ രക്ഷിച്ചതും മൊയീൻ അലിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsMoeen Aliindia in england
News Summary - Moeen Ali has shut down all of his social media accounts-SPORTS NEWS
Next Story