Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമി​താ​ലി​യു​ടെ...

മി​താ​ലി​യു​ടെ സെ​ഞ്ച്വ​റി വി​ഫ​ലം; ഇ​ന്ത്യ​ക്കു​ തോ​ൽ​വി

text_fields
bookmark_border
Mithali raj
cancel

ക​തു​നാ​യ​കെ (ശ്രീ​ല​ങ്ക): ക്യാ​പ്​​റ്റ​ൻ മി​താ​ലി രാ​ജ്​ ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി​യു​മാ​യി (125) ക​ളം​നി​റ​ഞ്ഞി​ട്ടും ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു​ തോ​ൽ​വി. ആ​ദ്യ ര​ണ്ടു ക​ളി​ക​ളും ജ​യി​ച്ച്​ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്ന ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റി​നാ​ണ്​ മൂ​ന്നാം ഏ​ക​ദി​നം തോ​റ്റ​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ഇ​ന്ത്യ മി​താ​ലി​യു​ടെ ക​രി​യ​ർ ബെ​സ്​​റ്റ്​ പ്ര​ക​ട​ന​ത്തി​​െൻറ​യും ഒാ​പ​ണ​ർ സ്​​മൃ​തി മ​ന്ദാ​ന​യു​ടെ അ​ർ​ധ സെ​ഞ്ച്വ​റി​യു​ടെ​യും (51) ക​രു​ത്തി​ൽ 50 ഒാ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന്​ 253 റ​ൺ​സെ​ന്ന മി​ക​ച്ച സ്​​കോ​ർ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ല​ങ്ക ഒ​രു പ​ന്ത്​ ബാ​ക്കി​യി​രി​ക്കെ ഏ​ഴു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ നാ​യി​ക​യു​ടെ സെ​ഞ്ച്വ​റി​ക്ക്​ ത​ങ്ങ​ളു​ടെ നാ​യി​ക ച​മാ​രി അ​ട്ട​പ്പ​ട്ടു​വി​​െൻറ സെ​ഞ്ച്വ​റി​യി​ലൂ​ടെ​യാ​ണ്​ (115) ല​ങ്ക മ​റു​പ​ടി ന​ൽ​കി​യ​ത്. ഹാ​സി​നി പെ​രേ​ര​യു​മാ​യി (45) ചേ​ർ​ന്ന്​ ഒാ​പ​ണി​ങ്​ വി​ക്ക​റ്റി​ൽ 101 റ​ൺ​സ്​ ചേ​ർ​ത്ത ല​ങ്ക പി​ന്നീ​ട്​ പ​ത​റി​യെ​ങ്കി​ലും ഒ​ടു​വി​ൽ വി​ജ​യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​വ​സാ​ന ഒാ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ്​ കൈ​യി​ലി​രി​ക്കെ ജ​യി​ക്കാ​ൻ ആ​റു റ​ൺ​സ്​ വേ​ണ്ട ഘ​ട്ട​ത്തി​ൽ ഒ​മ്പ​താം ന​മ്പ​റി​ൽ ഇ​റ​ങ്ങി​യ ക​വി​ഷ ദി​ഹാ​രി (12 നോ​ട്ടൗ​ട്ട്) ദീ​പ്​​തി ശ​ർ​മ​യു​ടെ അ​ഞ്ചാം പ​ന്ത്​ അ​തി​ർ​ത്തി ക​ട​ത്തി ടീ​മി​ന്​ ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mithali rajmalayalam newssports newsCricket News
News Summary - Mithali raj cricket -Sports News
Next Story