Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമിഥാലി രാജിന്...

മിഥാലി രാജിന് ബി.എം.ഡബ്ലിയു കാർ സമ്മാനം

text_fields
bookmark_border
മിഥാലി രാജിന് ബി.എം.ഡബ്ലിയു കാർ സമ്മാനം
cancel

ഹൈദരാബാദ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന് ബി.എം.ഡബ്ലിയു കാർ സമ്മാനമായി നൽകുമെന്ന് ഹൈദരാബാദിലെ വ്യവസായി വി ചാമുണ്ഡേശ്വരനാഥ്. വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യൻ ടീമിൻെറ മികച്ച പ്രകടനമാണ് കാർ സമ്മാനിക്കാൻ കാരണം. ആന്ധ്ര രഞ്ജി ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് ചാമുണ്ഡേശ്വരനാഥ്. 2007ൽ ഇദ്ദേഹം മിതാലിക്ക് ഷെവർലെ കാർ സമ്മാനമായി നൽകിയിരുന്നു. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന് കഴിഞ്ഞ വർഷം ബാഡ്മിൻറൺ താരം പി.വി. സിന്ധുവിനും ചാമുണ്ഡേശ്വരനാഥ് ബിഎംഡബ്ലിയു കാർ സമ്മാനിച്ചിരുന്നു.

അതേസമയം വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ടീം ഓഫ് ദ ടൂർണമെന്‍റിനെ ഐ.സി.സി പ്രഖ്യാപിച്ചപ്പോൾ മിതാലി രാജിനെയാണ് ലോക ഇലവന്‍റെ നായികയായി തെരഞ്ഞെടുത്തത്. മിതാലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ ഹർമൻ പ്രീത് കൗറും ദീപ്തി ശർമ്മയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകകപ്പിൽ മിതാലിയുടെ കീഴിൽ ഇന്ത്യൻ ടീം ഫൈനൽ വരെ എത്തിയിരുന്നു. 402 റണ്‍സാണ് ടൂർണമെന്‍റിൽ മിതാലി നേടിയത്. 2009 ലും മിതാലിയെ ലോക ഇലവന്‍റെ നായികയായി ഐ.സി.സി തെരഞ്ഞെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mithali rajhyderabadICC Women's World Cupmalayalam newssports newsBusinessmanCricket NewstBMW car
News Summary - Mithali Raj to be gifted BMW car by Hyderabad businessman -Sports news
Next Story