Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ്രിയപ്പെട്ടവളുടെ...

പ്രിയപ്പെട്ടവളുടെ ബാറ്റിങ്​ കാണണം; സ്​റ്റാർക്ക്​ ആസ്​​ത്രേലിയയിൽ പറന്നെത്തും

text_fields
bookmark_border
പ്രിയപ്പെട്ടവളുടെ ബാറ്റിങ്​ കാണണം; സ്​റ്റാർക്ക്​ ആസ്​​ത്രേലിയയിൽ പറന്നെത്തും
cancel

ജൊഹന്നാസ്​ബർഗ്​: സ്വന്തം നാട്ടിൽ ഭാര്യ ലോകകപ്പ്​ ഫൈനലിനിറങ്ങു​േമ്പാൾ ഭർത്താവ്​ എങ്ങനെ ദക്ഷിണാഫ്രിക്കയില ിരിക്കും?. പറഞ്ഞുവരുന്നത്​ ആസ്​ത്രേലിയയുടെ അതിവേഗ ബൗളർ മിച്ചൽ സ്​റ്റാർകിനെകുറിച്ചാണ്​.

ട്വൻറി 20 ലോകകപ്പ ിൽ കലാശപ്പോരിലിടം പിടിച്ച ആസ്​ത്രേലിയയുടെ വിക്കറ്റ്​ കീപ്പർ ബാറ്റിങ്​ താരം എലിസ​ ഹീലി സ്​റ്റാർകി​​​െൻറ ഭാര്യയാണ്​. ഏകദിന പര്യടനത്തിനായി ദക്ഷിണാഫ്രിക്കയിലെത്തിയതായിരുന്നു​ സ്​റ്റാർക്​​. ഞായറാഴ്​ച അരങ്ങേറുന്ന ട്വൻറി 20 ലോകകപ്പി​​​െൻറ കലാശപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഭാര്യ മത്സരത്തിനിറങ്ങുന്നത്​ നേരിൽ കാണാനായി സ്​റ്റാർക്ക്​ അവധി ചോദിക്കുകയായിരുന്നു.

ഇതോടെ ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ഏകദിനം സ്​റ്റാർകിന്​ നഷ്​ടമാകും. മൂന്ന്​ മത്സര പരമ്പരയിലെ ആദ്യ രണ്ടുമത്സരങ്ങളും ജയിച്ച്​ ദക്ഷിണാഫ്രിക്ക നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ്​ ഫൈനൽ സ്​റ്റാർകി​​െൻറയും അലിസയുടെയും ജീവിതത്തിലെ അവിസ്​മരണീയ മുഹൂർത്തമാണെന്നും അതിനായി പോകാൻ അനുവദിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും ഒാസ്​ട്രേലിയൻ കോച്ച്​ ജസ്​റ്റിൻ ലാംഗർ പ്രതികരിച്ചു.

2015 ഏകദിന ക്രിക്കറ്റ്​ ലോകകപ്പിലെ മികച്ച താരമായി ​മിച്ചൽ സ്​റ്റാർക്കിനെ തെര​െഞ്ഞടുത്തപ്പോൾ 2018 വനിത ട്വൻറി ലോകകപ്പിലെ മികച്ച താരമായത്​​ അലിസ ഹീലിയായിരുന്നു.

Show Full Article
TAGS:india australia Cricket T20 mitchel starc icc sports news 
News Summary - Mitchell Starc leaves SA tour early to attend wife Alyssa Healy’s T20 WC final
Next Story