ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിെൻറ പരിശീലകനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായി മുൻ നായകൻ മിസ്ബാഹുൽ ഹഖ്. മൂന്നു വർഷത്തേക്കാണ് കരാർ. പേസ് ഇതിഹാസം വഖാർ യൂനിസ് ബൗളിങ് കോച്ചായും ചുമതലയേറ്റു. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ സെമി കാണാതെ പുറത്തായതിെനത്തുടർന്ന് പരിശീലകനായിരുന്ന മിക്കി ആർതറിെൻറ കരാർ പുതുക്കാൻ ബോർഡ് വിസമ്മതിച്ചിരുന്നു.
മിസ്ബാഹ് 2017ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.