ന്യൂഡൽഹി: മുൻ ന്യൂസിലൻഡ് കോച്ച് മൈക് ഹെസനെ െഎ.പി.എൽ ടീം കിങ്സ് ഇലവൻ പഞ്ചാബിെൻറ പരിശീലകനായി നിയമിച്ചു. രണ്ടുവർഷത്തേക്കാണ് കരാർ. ലോകകപ്പിന് ഏതാനും മാസം ബാക്കിനിൽക്കെയാണ് കഴിഞ്ഞ ജൂണിൽ ന്യൂസിലൻഡ് പരിശീലന സ്ഥാനത്തുനിന്നും രാജിവെച്ചത്.
തിരക്കുപിടിച്ച രാജ്യാന്തര ഷെഡ്യൂളിൽനിന്നും വിശ്രമം ആവശ്യപ്പെട്ടായിരുന്നു രാജി. ഡാനിയേൽ വെറ്റോറി, സ്റ്റീഫൻ െഫ്ലമിങ് എന്നിവർക്കു പിന്നാലെ െഎ.പി.എല്ലിലെത്തുന്ന മറ്റൊരു ന്യൂസിലൻഡ് കോച്ചാണ് മൈക് ഹെസൻ.