Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയൻ...

ആസ്​ട്രേലിയൻ ക്രിക്കറ്റ്​ താരം മൈക്കൽ ക്ലാർക്കും ഭാര്യയും പിരിയുന്നു

text_fields
bookmark_border
clark
cancel

മെൽബൺ: ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ടീമി​​െൻറ മുൻ ക്യാപ്​റ്റൻ മൈക്കൽ ക്ലാർക്കും ഭാര്യ കെയ്​ലിയും ഏഴ്​ വർഷത്തിന ുശേഷം വേർപിരിയുന്നു. 2012 മെയ്​യിൽ വിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞുണ്ട്​. ‘‘കുറച്ച്​ കാലത്തെ ജീവിതത്തിന്​ ശേഷം ദ മ്പതികൾ എന്ന നിലയിൽ പിരിയുക എന്ന ബുദ്ധിമു​ട്ടേറിയ തീരുമാനം സൗഹാർദപൂർവം ഞങ്ങളെടുത്തു. ഞങ്ങൾ പരസ്​പരം ബഹുമാനിക ്കുന്നു. മകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കും’’ കഴിഞ്ഞദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്​താവനയിൽ ഇരുവരും വ്യക്തമാക്കി.

40 മില്ല്യൻ യു.എസ്​ ഡോളർ (192 കോടി രൂപ) നഷ്​ടപരിഹാര തുകയായി നിശ്ചയിച്ചതായി ആസ്​ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഔദ്യോഗികമായി ഇപ്പോഴാണ്​ വേർപിരിയു​ന്നതെങ്കിലും അഞ്ച്​ മാസം മുമ്പ്​ തന്നെ വീട്ടിൽനിന്ന്​ ക്ലാർക്ക്​ താമസം മാറിയതായും ഭാര്യ കെയ്​ലിയും മകൾ കെൽസി ലീയും വീട്ടിൽ താമസിക്കുന്നതായും സ്​പോർട്സ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. തുടർന്നും എട്ട്​ മില്ല്യൻ യു.എസ്​ ഡോളർ വിലമതിക്കുന്ന വീട്​ ഇവർക്ക്​ തന്നെയായിരിക്കും.

2015ൽ ആസ്​​ട്രേലിയ ലോകകപ്പ്​ നേടിയപ്പോൾ ടീം ക്യാപ്​റ്റൻ ക്ലാർക്കായിരുന്നു. 115 ടെസ്​റ്റ്​ മത്സരങ്ങളും 245 ഏകദിനങ്ങളും 34 20-ട്വൻറിയും കളിച്ച ക്ലാർക്ക്​ 2015ലാണ്​ വിരമിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:michael clarkedivorcemalayalam newssports news
News Summary - Michael Clarke And Wife Confirm Divorce After Seven-Year Marriage-Sports news
Next Story