കൊളംബോ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിലെ ശ്രീലങ്കയുടെ ദയനീയ പ്രകടനത്തെ തുടർന്ന് ഏയ്ഞ്ചലോ മാത്യൂസിന് ഏകദിന, ട്വൻറി20 ടീമുകളുടെ നായകസ്ഥാനം നഷ്ടമായി. പകരം ടെസ്റ്റ് ടീം നായകൻ ദിനേശ് ചണ്ഡിമലിനെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന, ട്വൻറി20 ടീമുകൾക്കുകൂടിയുള്ള ക്യാപ്റ്റനാക്കി നിശ്ചയിച്ചു.
ഇതോടെ എല്ലാ ഫോർമാറ്റിലും ചണ്ഡിമലാവും നായകൻ. പരിക്കുമൂലം താരം ഏഷ്യ കപ്പ് ടീമിലുണ്ടായിരുന്നില്ല. ഏഷ്യ കപ്പിൽ ബംഗ്ലാദേശിനോടും അഫ്ഗാനിസ്താനോടും തോറ്റ ലങ്ക ഗ്രൂപ് റൗണ്ടിൽതന്നെ പുറത്തായിരുന്നു. 2017 ജനുവരിക്കുശേഷം കളിച്ച 40 കളികളിൽ 30ലും ലങ്ക പരാജയപ്പെട്ടിരുന്നു.