റോം: സീരി എ ചാമ്പ്യൻമാരായ യുവൻറസിനൊപ്പം നീണ്ട അഞ്ചുവർഷത്തെ കരിയർ അവസാനിപ്പി ച്ച് പരിശീലകൻ മസ്സിമിലാനോ അല്ലെഗ്രി പടിയിറങ്ങുന്നു. സീസൺ അവസാനത്തോടെ അല്ലെഗ് രി പുറത്താകുമെന്ന് ടീം വെബ്സൈറ്റിലാണ് അറിയിപ്പ്. മത്സരങ്ങളേറെ ശേഷിക്കെ നാലാഴ്ച മുമ്പ് സീരി എ ചാമ്പ്യൻപട്ടം ഉറപ്പിച്ച യുവൻറസിന് രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
ഡയറക്ടർമാരുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് അല്ലെഗ്രിക്ക് പുറത്തേക്കു വഴിതുറന്നതെന്നാണ് സൂചന. അഞ്ചുതവണ ബാലൻ ഡി ഒാർ േജതാവായ ക്രിസ്റ്റ്യാനോ മുൻനിരയിലുണ്ടായിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അയാക്സിനോട് തോറ്റുപുറത്തായത് തിരിച്ചടിയായിരുന്നു.
2014ൽ അല്ലെഗ്രി യുവൻറസിലെത്തിയ ശേഷം തുടർച്ചയായ അഞ്ചുതവണയും ടീമിനെ സീരി ചാമ്പ്യന്മാരാക്കിയിരുന്നു. ആദ്യ നാലു സീസണിലും ലീഗ് കിരീടത്തിനൊപ്പം ലീഗ് കപ്പും നേടി. 2015, 17 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലുമെത്തി.
ക്രിക്കറ്റ്