Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right35 പന്തിൽ...

35 പന്തിൽ ഗുപ്​റ്റിലി​ന്​​ സെഞ്ച്വറി 

text_fields
bookmark_border
35 പന്തിൽ ഗുപ്​റ്റിലി​ന്​​ സെഞ്ച്വറി 
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ കൗ​ണ്ടി​യു​െ​ട ട്വ​ൻ​റി20 ബ്ലാ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ല്‍ വെ​ടി​ക്കെ​ട്ട് സെ​ഞ്ച്വ​റി​യു​മാ​യി ന്യൂ​സി​ല​ന്‍ഡ് താ​രം മാ​ര്‍ട്ടി​ന്‍ ഗു​പ്​​റ്റി​ൽ (102) മി​ന്നി​ത്തി​ള​ങ്ങി‍.  നോ​ര്‍ത്താം​പ്ട​ണ്‍ ഷെ​യ​റി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ വോ​ര്‍സെ​സ്​​റ്റ​ര്‍ഷെ​യ​റി​ന് വേ​ണ്ടി 35 പ​ന്തു​ക​ളി​ല്‍ നി​ന്നാ​ണ് ഗു​പ്​​റ്റി​ല്‍ സെ​ഞ്ച്വ​റി തി​ക​ച്ച​ത്.

12 ഫോ​റു​ക​ളും ഏ​ഴ്​ സി​ക്‌​സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നി​ങ്​​സ്. ട്വ​ൻ​റി20 ച​രി​ത്ര​ത്തി​ലെ വേ​ഗ​മേ​റി​യ നാ​ലാം സെ​ഞ്ച്വ​റി​യാ​ണി​ത്. 2013 ഐ.​പി.​എ​ല്ലി​ല്‍ ബം​ഗ​ളൂ​രു​വി​ന്​ വേ​ണ്ടി 30 പ​ന്തി​ല്‍ സെ​ഞ്ച്വ​റി നേ​ടി​യ വി​ൻ​ഡീ​സ്​ താ​രം ക്രി​സ്​ ഗെ​യ്‌​ലി​നാ​ണ് ഇ​തി​ൽ റെ​ക്കോ​ഡ്.

ഋ​ഷ​ഭ്​ പ​ന്ത്​ (32 പ​ന്ത്), ആ​ൻ​ഡ്രൂ സൈ​മ​ണ്ട്​​സ്​ (34 പ​ന്ത്) എ​ന്നി​വ​രാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ൽ. മ​ത്സ​ര​ത്തി​ൽ നോ​ര്‍ത്താം​പ്ട​ണ്‍ ഉ​യ​ർ​ത്തി​യ 188 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം ആ​റ്​ ഒാ​വ​റും അ​ഞ്ച്​ പ​ന്തും ശേ​ഷി​ക്കെ ഒ​രു വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി വോ​ര്‍സെ​സ്​​റ്റ​ര്‍ഷെ​യ​ർ മ​റി​ക​ട​ന്നു. 33 പ​ന്തി​ൽ 61 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​​കാ​തെ നി​ന്ന ജോ ​ക്ലാ​ർ​ക്ക്​ ഗു​പ്​​റ്റി​ലി​ന്​ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:martin guptillmalayalam newssports newsCricket News
News Summary - Martin Guptill slams 35-ball 100 in England's T20 Blast- Sports news
Next Story