ലണ്ടൻ: ആസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ പരിക്കേറ്റ ഇംഗ്ലീഷ് താരം മാർക് വുഡ് ലോകകപ്പ് കളിക്കും. കാ ലിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് താരം കളിക്കുമെന്ന് ഉറപ്പായത്. എന്നാൽ, അഫ്ഗാനിസ്താനെതിരായ സന്നാഹമത്സരത്തിൽ വുഡ് പന്തെറിഞ്ഞിട്ടില്ല.
പൂർണ ഫിറ്റ്നസ് കൈവരിക്കാതെ ആദ്യ മത്സരത്തിൽതന്നെ താരത്തിന് ഇറങ്ങാനാവുമോയെന്ന കാര്യം വ്യക്തമല്ല. ഇംഗ്ലീഷ് നിരയിലെ അതിവേഗ ബൗളറാണ് മാർക് വുഡ്. 30ന് ദക്ഷണാഫ്രിക്കക്കെതിരെയാണ് ആതിഥേയരായ ഇംഗ്ലണ്ടിെൻറ ആദ്യ മത്സരം.