മനു സാവ്നി െഎ.സി.സി ചീഫ് എക്സിക്യൂട്ടിവ്
text_fieldsദുബൈ: പ്രമുഖ മാധ്യമപ്രവർത്തകൻ മനു സാവ്നി െഎ.സി.സി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസ റായി നിയമിതനായി. ലോകകപ്പിനുശേഷം പടിയിറങ്ങുന്ന ഡേവിഡ് റിച്ചാർഡ്സണിന് പകരക് കാരനായാണ് സാവ്നി എത്തുന്നത്. ഇ.എസ്.പി.എൻ, സ്റ്റാർ സ്പോർട്സ് മാനേജിങ് ഡയറക്ടർ, സിംഗപ്പൂർ സ്പോർട്സ് ഹബ് സി.ഇ.ഒ എന്നീ നിലകളിൽ സാവ്നി പ്രവർത്തിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഒാഡിറ്റ് കമ്മിറ്റി അംഗവും ക്ലബിെൻറ നോൺ എക്സിക്യൂട്ടിവ് ഡയറക്ടറുമാണ് അദ്ദേഹം. 22 വർഷത്തെ പ്രവൃത്തിപരിചയവുമായാണ് സാവ്നി എത്തുന്നതെന്നും െഎ.സി.സിയുടെ പുതിയ ചലനങ്ങൾക്ക് അദ്ദേഹം ചുക്കാൻപിടിക്കുമെന്നും ചെയർമാൻ ശശാങ്ക് മനോഹർ പറഞ്ഞു. നിയമനം ഏറെ അഭിമാനവും ഉത്തരവാദിത്തങ്ങളും നൽകുന്നതാണെന്ന് സാവ്നി പ്രതികരിച്ചു.
