2019ലെ ഐ.പി.എല്ലിെൻറ താരമായി മലയാളികളുടെ സ്വന്തം സഞ്ജു വി. സാംസൺ മാറുമെന്ന് ആസ്ത്രേലിയൻ ബൗളിങ് ഇതിഹ ാസം ഷെയിൻ വോൺ. ഐ.പി.എല്ലിലേക്കുള്ള തെൻറ തിരിച്ചുവരവ് അറിയിക്കാൻ ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ത ാരത്തിെൻറ പ്രവചനം. തന്നെ പിന്തുടരുന്നവരോട് അത് അംഗീകരിക്കുന്നുണ്ടോ? എന്നും വോൺ ചോദിച്ചു.
ആ രാധകരെല്ലാം ഏകസ്വരത്തിൽ വോണിെൻറ അഭിപ്രായത്തെ പിന്താങ്ങുകയും ചെയ്യുന്നുണ്ട്. കാരണം രാജസ്ഥാന് വേ ണ്ടിയുള്ള സഞ്ജുവിെൻറ പ്രകടനം തന്നെ. 81 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച് 1867 റണ്‍സാണ് താരം ഇതുവരെ നേടിയിട്ട ുള്ളത്. ഇതിൽ ഒരു കൂറ്റൻ സെഞ്ച്വറിയും 10 അര്‍ദ്ധ സെഞ്ച്വറികളും ഉൾപ്പെടും. ഐ.പി.എല്ലിൽ മികച്ച റൺ റേറ്റുള്ള താരങ്ങള ിലൊരാളായ സഞ്ജുവിന് വേണ്ടി കോടികളാണ് രാജസ്ഥാൻ ചെലവാക്കിയത്.
പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും എഴുതിത്തള്ളിയ ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. ആ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ച ഷെയ്ൻ വോൺ ഐ.പി.എല്ലിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. രാജസ്ഥാൻ റോയൽസിെൻറ ബ്രാൻറ് അംബാസിഡറായാണ് താരത്തിെൻറ ഇത്തവണത്തെ വരവ്. കിങ്സ് ഇലവൻ പഞ്ചാബുമായുള്ള ടീമിെൻറ ആദ്യ അങ്കം രണ്ട് ആഴ്ച്ചക്ക് ശേഷം തുടങ്ങാനിരിക്കെയായിരുന്നു സഞ്ജുവിനെ പറ്റിയുള്ള താരത്തിെൻറ പ്രവചനം.
രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരങ്ങളില്‍ ഫോം നഷ്ടപ്പെട്ടെങ്കിലും സഞ്ജു പിന്നീട് ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റ് നഷ്ടമാവുകയും ചെയ്തു. മാര്‍ച്ച് 23നാണ് ഐ.പി.എല്‍ പൂരത്തിന് കൊടിയേറുന്നത്. ചെന്നൈ സൂപ്പര്‍കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം.